40,000കടന്ന് കൊവിഡ് മരണം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 40,000 കടന്നു. ആകെ രോഗികൾ 19.50ലക്ഷവും പിന്നിട്ടു. കൊവിഡ് മരണങ്ങളിൽ ലോകരാജ്യങ്ങളിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ചൊവ്വാഴ്ച 794 പേരാണ് മരിച്ചത്. ശരാശരി 700ലേറെ മരണം പ്രതിദിനം ഉണ്ടാകുന്നുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. 16,000 കടന്നു. തമിഴ്‌നാട്ടിലും ഡൽഹിയിലും നാലായിരം പിന്നിട്ടു.
ഡൽഹിയിൽ 1076 പുതിയ രോഗികളും 11 മരണവും. ആകെ കേസുകൾ 1.40 ലക്ഷം. മരണം 4044.
തമിഴ്‌നാട്ടിൽ 5175 പുതിയ രോഗികളും 112 മരണവും ഉത്തർപ്രദേശിൽ 4078 പുതിയ രോഗികളും 40 മരണവും
കൊവിഡ് പ്രതിരോധത്തിനിടെ ഒഡിഷയിൽ 25 ആരോഗ്യപ്രവർത്തകർ മരിച്ചു മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം പതിനായിരം കടന്നു. മരണം 107
രണ്ടാംദിവസവും ആറ് ലക്ഷം പരിശോധന
തുടർച്ചയായി രണ്ടാം ദിവസവും പരിശോധിച്ചത് 6 ലക്ഷത്തിലധികം സാമ്പിളുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 6,19,652 സാമ്പിളുകളാണ്. ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2,14,84,402 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 51,706 പേർ കൊവിഡ് മുക്തരായി. രോഗമുക്തരാകുന്നവരുടെ പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വർദ്ധനയാണ് ഇത്. രോഗമുക്തി നിരക്ക് തുടർച്ചയായി ഉയർന്ന് 67.19 ശതമാനമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12,82,215.