കർണം മല്ലേശ്വരിയായി രാകുൽ പ്രീത് സിംഗ്
Friday 07 August 2020 5:00 AM IST
ഒളിമ്പിക് മെഡൽ നേടിയ പ്രഥമ ഇന്ത്യൻ വനിതയായ വെയ്‌റ്റ് ലിഫ്‌റ്റർ കർണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു. തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ഈ ചിത്രത്തിൽ രാകുൽ പ്രീത് സിംഗാണ് കർണം മല്ലേശ്വരിയുടെ വേഷം അവതരിപ്പിക്കുന്നത്.എം.വി.എം സത്യനാരായണയും കോനാ വെങ്കിട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജനാ റെഡ്ഡിയാണ്.