കൊവിഡ്: മൂന്നാം ദിവസവും പരിശോധന ആറു ലക്ഷത്തിലേറെ

Friday 07 August 2020 12:29 AM IST

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് പരിശോധിച്ചത് ആറു ലക്ഷത്തിലധികം സാമ്പിളുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,64,949 പരിശോധനകളാണ് നടത്തിയത്. ഇതുവരെ ആകെ പരിശോധിച്ചത് 2,21,49,351 സാമ്പിളുകൾ.

 അൺലോക്ക് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഹോട്ടലുകളും ജിമ്മുകളും ആഴ്ചച്ചന്തകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഡൽഹി സർക്കാർ ലെഫ്. ഗവർണറെ സമീപിച്ചു.  പ്ലാസ്മാ തെറാപ്പി ചികിത്സ മരണനിരക്ക് കുറയ്ക്കില്ലെന്ന് ഡൽഹി എയിംസിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് .

 മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുതിപ്പ്. ഇന്നലെ 11514 പുതിയ രോഗികളും 316 മരണവും.  മുംബയ് ധാരാവിയിൽ എട്ട് പുതിയ രോഗികൾ.  തമിഴ്‌നാട്ടിൽ 5684 പേർക്ക് കൂടി കൊവിഡ്. 110 മരണവും.  പഞ്ചാബിൽ പുതിയ രോഗികൾ 1049. മരണം 26.

 കർണാടകയിൽ 6805 പുതിയ രോഗികളും 93 മരണവും.