ര​ക്ഷാ​ബോ​ട്ടു​ക​ൾ​ ​ കൈ​മാ​റി

Friday 07 August 2020 12:55 AM IST
അ​ഗ്നി​ശമന​സേ​ന​യ്ക്ക് ​ ര​ക്ഷാ​ബോ​ട്ടു​ക​ൾ കൈമാറിയപ്പോൾ​ ​

ക​ൽ​പ്പ​റ്റ​:​ പ്ര​ള​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ത്തി​ന് ​ക​രു​ത്തേ​കാ​ൻ​ ​അ​ഗ്നി​ശമന​സേ​ന​യ്ക്ക് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ബോ​ട്ടു​ക​ൾ.​ ​ജ​ല​വി​താ​ന​ത്തി​ന് ​മു​ക​ളി​ൽ​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്താ​ൻ​ ​ര​ണ്ടു​ ​ര​ക്ഷാ​ബോ​ട്ടു​ക​ളാ​ണ് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​പ​ദ്ധ​തി​യി​ൽ​ ​വാ​ങ്ങി​ ​ന​ൽ​കി​യ​ത്.​ ​ ക​ഴി​ഞ്ഞ​ ​ര​ണ്ട് ​പ്ര​ള​യ​ത്തി​ലും​ ​ബോ​ട്ടു​ക​ള​ട​ക്ക​മു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഇ​ത​ര​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​ണ് ​എ​ത്തി​യ​ത്.​ ​മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​ ​വെ​ള്ളം​ ​ക​യ​റി​ ​ഒ​റ്റ​പ്പെ​ട്ടു​ ​പോ​കു​ന്ന​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ ​ദൗ​ത്യ​ത്തി​ലേ​ക്ക് ​ഇ​നി​ ​മു​ത​ൽ​ ​ഈ​ ​ഡി​ങ്കി​ ​ബോ​ട്ടു​ക​ൾ​ ​കു​തി​ച്ചെ​ത്തും.​ ​എ​ട്ടു​ ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​ ​ആ​ളു​ക​ൾ​ക്ക് ​ഒ​രേ​ ​സ​മ​യം​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തും​ ​എ​ഞ്ചി​ൻ​ ​ഘ​ടി​പ്പി​ക്കാ​വു​ന്ന​തു​മാ​ണ് ​ഈ​ ​ബോ​ട്ടു​ക​ൾ.​ ​കു​ത്തൊ​ഴു​ക്കി​ലൂ​ടെ​ ​മു​ന്നേ​റി​ ​അ​തി​വേ​ഗ​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ഈ​ ​ബോ​ട്ടു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാം.​ ​ഒ​രി​ട​ത്ത് ​നി​ന്നും​ ​മ​റ്റൊ​രി​ട​ത്തേ​ക്ക് ​എ​ത്തി​ക്കാ​നും​ ​എ​ളു​പ്പം​ ​ക​ഴി​യും.​ ​ ഏ​ഴ​ര​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​ചെ​ല​വ് ​വ​രു​ന്ന​ ​ബോ​ട്ടു​ക​ളും​ ​ആ​വ​ശ്യ​ത്തി​ന് ​ലൈ​ഫ് ​ജാ​ക്ക​റ്റു​ക​ളും​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​നി​ന്നാ​ണ് ​​ ​ജി​ല്ല​യി​ൽ​ ​എ​ത്തി​ച്ച​ത്. സേ​വ​ന​ ​സ​ന്ന​ദ്ധ​രാ​യ​ ​യു​വാ​ക്ക​ളെ​ ​അ​ണി​നി​ര​ത്തി​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​ത്തെ​ ​ജ​ന​കീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​സേ​ന​ ​രൂ​പീ​ക​രി​ച്ച​ത് ​വ​യ​നാ​ട് ​ജി​ല്ലാ​ പ​ഞ്ചാ​യ​ത്താ​ണ്.​