അതിർത്തിയിൽ ചാര ഉപഗ്രഹങ്ങൾ ആവശ്യപ്പെട്ട് സേന
ന്യൂഡൽഹി: ചൈനയുമായി അതിത്തി പങ്കിടുന്ന മേഖലകളിൽ സ്ഥിരം നിരീക്ഷണത്തിന് അടിയന്തരമായി നാലു മുതൽ ആറ് ചാര ഉപഗ്രഹങ്ങൾ ആവശ്യപ്പെട്ട് സുരക്ഷാ സേന. സങ്കീർണമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും മൂലം പലപ്പോഴും ചൈനയുടെ നീക്കങ്ങൾ ഇന്ത്യ അറിയാൻ വൈകുന്ന സാഹചര്യത്തിലാണിത്.
നിലവിൽ അതിർത്തിയിലെ നീക്കങ്ങളറിയാൻ ഇന്ത്യയ്‌ക്ക് ചാര ഉപഗ്രങ്ങളുണ്ടെങ്കിലും ചൈനീസ് അതിർത്തിയിലെ വിവരങ്ങൾ സമഗ്രമായി ശേഖരിക്കാൻ മാത്രമായി ആറ് ഉപഗ്രങ്ങൾ വേണമെന്ന് സേന പറയുന്നു. മെയ് മാസത്തിനു ശേഷം വടക്കൻ ലഡാക് അതിർത്തിയിലുടനീളം ചൈന 40,000 സൈനികരെ കൂടുതലായി വിന്ന്യസിച്ച സാഹചര്യത്തിൽ ചെറിയ വസ്‌തുക്കളുടെ അടക്കം വ്യക്തമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകളും സെൻസറുകളുള്ള ഉപഗ്രഹങ്ങളാണ് ആവശ്യം. ചൈനയുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ് മേഖലകളിലും സമാനമായ കടന്നുകയറ്റ സാദ്ധ്യത വിലയിരുത്തിയാണിത്.