സുശാന്തിന്റെ നമ്പർ റിയ ബ്ലോക്ക് ചെയ്തു

Friday 07 August 2020 1:30 AM IST

ന്യൂഡ​ൽ​ഹി​:​ ​ബോ​ളി​വു​ഡ്​​ ​ന​ട​ൻ​ ​സു​ശാ​ന്ത്​​ ​സിം​ഗ്​​ ​ര​ജ്​​പു​ത്തി​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​കാ​മു​കി​ ​റി​യ​ ​ച​ക്ര​വ​ർ​ത്തി​ ​ജൂ​ൺ​ ​എ​ട്ടി​ന്​​ ​ത​ന്നെ​ ​ബ്ലോ​ക്ക്​​ ​ചെ​യ്​​ത​താ​യി​ ​റി​പ്പോ​ർ​ട്ട്​.​ ​ജൂ​ൺ​ ​എ​ട്ട്​​ ​മു​ത​ൽ​ 14​ ​വ​രെ​ ​സു​ശാ​ന്തും​ ​റി​യ​യും​ ​ത​മ്മി​ൽ​ ​ഫോ​ൺ​ ​വി​ളി​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​രേ​ഖ​ക​ൾ​ ​വ്യ​ക്​​ത​മാ​ക്കു​ന്നു.​ ​ജൂ​ൺ​ 14​നാ​ണ്​​ ​സു​ശാ​ന്തി​നെ​ ​ബാ​ന്ദ്ര​യി​ലെ​ ​വീ​ട്ടി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.സു​ശാ​ന്തി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ഏ​റ്റെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ്​​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്​​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത്​​ ​വ​രു​ന്ന​ത്​.​ ​ഇ​ന്നു​ ​മു​ത​ൽ​ ​കേ​സ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ്​​ ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​​ ​സി.​ബി.​ഐ​ ​കേ​​​സ്​​ ​ഏ​റ്റെ​ടു​ക്കു​ന്ന​ത്​.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ജൂ​ലാ​യ് 25​നാ​ണ്​​ ​റി​യ​ ​ച​ക്ര​വ​ർ​ത്തി​ക്കെ​തി​രെ​ ​ബി​ഹാ​ർ​ ​പൊ​ലീ​സ്​​ ​ആ​ത്​​മ​ഹ​ത്യ​ ​പ്രേ​ര​ണ​ക്കു​റ്റം​ ​ചു​മ​ത്തി​യ​ത്​.​