മാസ്കിലും മാസായി പ്രഭാസ്

Saturday 08 August 2020 6:02 AM IST

ലോ​ക്ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​നി​ന്ന്പു​റ​ത്തി​റ​ങ്ങ​തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​സു​ര​ക്ഷാ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​ക്ഷ​രം​ ​പ്ര​തി​ ​പാ​ലി​ച്ച​ ​ബാ​ഹു​ബ​ലി​ ​താ​രം​ ​പ്ര​ഭാ​സ് നീ​ണ്ട​ ​അ​ഞ്ച് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​പു​റ​ത്തി​റ​ങ്ങി. ത​ന്റെ​ ​പു​തി​യ​ ​കാ​റി​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി​ ​കൈ​റ​റ്റാ​ബാ​ദ് ​ആ​ർ.​ടി.​ഐ​ ​ഓ​ഫീ​സി​ൽ​ ​മാ​സ്ക്ക് ​ധ​രി​ച്ചെ​ത്തി​യ​ ​പ്ര​ഭാ​സി​ന്റെ​ ​ചി​ത്രം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​രം​ഗ​മാ​യി​ ക​ഴി​ഞ്ഞു.​ ​മാ​സ്ക്കി​ലും​ ​മാ​സാ​ണ് ​പ്ര​ഭാ​സെ​ന്നാ​ണ് ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​ആ​രാ​ധ​ക​ർ​ ​കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ.​ടി.​ ​എ​ ​ഓ​ഫീ​സി​ലെ​ത്തി​യ​ ​പ്ര​ഭാ​സ്ആ​രെ​യും​ ​ഹ​സ്ത​ദാ​നം​ ​ചെ​യ്യാ​തി​രി​ക്കാ​നും​ ​ക​ഴി​യു​ന്ന​ത്ര​ ​സാ​മൂ​ഹ്യ​ ​അ​ക​ലം​ ​പാ​ലി​ക്കാ​ൻ​ ​ശ്ര​ദ്ധി​ച്ചു​വെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​രാ​ധേ​ശ്യാം​ ​എ​ന്ന​ ​പ്ര​ഭാ​സി​ന്റെ​ ​പു​തി​യ​ ​ചി​ത്രം​ ​ഒ​ക്ടോ​ബ​റി​ൽ​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.