എം.എ.ബേബിക്ക് കൊവിഡ്

Saturday 08 August 2020 12:40 AM IST

തിരുവനന്തപുരം : സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം .