'ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊവിഡ‌് സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം', അപേക്ഷയുമായി ഷെയ്‌ൻ നിഗം

Saturday 08 August 2020 2:27 PM IST

കേരളം ഇപ്പോൾ പ്രളയ ഭീതിയിലാണ്. അതിനാൽ ഫോൺ വിളിക്കുമ്പോഴുള്ള കൊവിഡ് സന്ദേശം കുറച്ചുനാളത്തേക്ക് ഒഴിവാക്കണമെന്ന അപേക്ഷയുമായി നടൻ ഷെയ്‌ൻ നിഗം. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തുവച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാമെന്ന് താരം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫെയ്ൻ അപേക്ഷയുമായെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..