കേന്ദ്രമന്ത്രി കൈലേഷ് ചൗധരിയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്
Saturday 08 August 2020 6:30 PM IST
ജയ്പൂര്‍: കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വീറ്ററിലൂടെ അറിയിച്ചത്. നിലവില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ ചികിത്സയിലാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ, ''രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കൊവിഡ് റിപ്പോര്‍ട്ട് പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട് , ശ്വാസതടസ്സവും നേരിയ പനിയും ഉണ്ട്. ഇപ്പോള്‍ ഞാന്‍ ആശുപത്രിയിൽ ചികിത്സയിലാണ്,''.
സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ ജയ്‌സാല്‍മീറില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, എവിടെ നിന്നുമാണ് കൊവിഡ് രോഗബാധ പിടിപെട്ടത് എന്ന് വ്യക്തമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.