കൊ​ല​പാ​ത​ക​ ​ശ്ര​മം​:​ ​നാ​ലു​ ​പ്ര​തി​ക​ൾ​ ​പി​ടി​യിൽ

Sunday 09 August 2020 12:27 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​മൂ​ന്നു​ ​കൊ​ല​പാ​ത​ക​ ​ശ്ര​മ​ങ്ങ​ളി​ലെ​ ​നാ​ലു​ ​പ്ര​തി​ക​ൾ​ ​പി​ടി​യി​ലാ​യി.​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​ഉ​ള്ള​ ​ഇ​ടു​ക്കി​ ​ക​ഞ്ഞി​ക്കു​ഴി​ ​പ്ലാ​മൂ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​ര​ഘു​നാ​ഥ് ​മ​ക​ൻ​ ​ആ​ന​ന്ദ് ​(23​),​ ​ക​രൂ​പ്പ​ട​ന്ന​ ​ക​ട​ലാ​യി​ ​സ്വ​ദേ​ശി​ ​വെ​ള്ളാ​ങ്ക​ല്ലൂ​ക്കാ​ര​ൻ​ ​വീ​ട്ടി​ൽ​ ​സു​രേ​ഷ് ​മ​ക​ൻ​ ​പ്രാ​ഞ്ചി​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​വി​ഷ്ണു​ ​(20​),​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​അ​ഞ്ച​പ്പാ​ലം​ ​സ്വ​ദേ​ശി​ ​അ​ടി​മ​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​സു​ൾ​ഫി​ക്ക​ർ​ ​മ​ക​ൻ​ ​കീ​ടാ​ണു​ ​എ​ന്ന​റി​യ​പെ​ടു​ന്ന​ ​ഷി​ഫാ​സ് ​(18​),​ ​പു​ത്ത​ൻ​ചി​റ​ ​വെ​ള്ളൂ​ർ​ ​സ്വ​ദേ​ശി​ ​അ​രീ​പ്പു​റ​ത്ത് ​സു​ബൈ​ർ​ ​മ​ക​ൻ​ ​ഇ​മ്പി​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​അ​ഫ്‌​സ​ൽ​ ​(22​)​എ​ന്നി​വ​രെ​യാ​ണ് ​തൃ​ശൂ​ർ​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ആ​ർ.​വി​ശ്വ​നാ​ഥി​ന്റെ​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ഡി.​വൈ.​എ​സ്.​പി​ ​ഫെ​യ്മ​സ് ​വ​ർ​ഗ്ഗീ​സി​ന്റെ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എം.​ജെ​ ​ജി​ജോ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​യ​ത്.​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സ​ട​ക്കം​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​ഉ​ള്ള​ ​മ​ദ്യ​ത്തി​നും​ ​മ​യ​ക്കു​മ​രു​ന്നി​നും​ ​അ​ടി​മ​ക​ളാ​യ​ ​സം​ഘം​ ​മൂ​ന്നു​ ​കൊ​ല​പാ​ത​ക​ ​ശ്ര​മ​കേ​സു​ക​ളാ​ണ് ​അ​വ​സാ​ന​മാ​യി​ ​ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​സ്ഥി​ര​മാ​യി​ ​ഒ​രി​ട​ത്ത് ​താ​മ​സി​ക്കാ​തെ​ ​ക​റ​ങ്ങി​ ​ന​ട​ക്കു​ന്ന​ ​ഇ​വ​ർ​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ഒ​ളി​വി​ൽ​ ​ആ​യി​രു​ന്നു.​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​മോ​ന​ടി​യി​ൽ​ ​കാ​ട്ടു​പ്ര​ദേ​ശ​ത്തെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടെ​ന്ന് ​റൂ​റ​ൽ​ ​എ​സ്.​പി​ ​ആ​ർ.​ ​വി​ശ്വ​നാ​ഥി​ന് ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ,​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​എ​സ്.​ഐ​ ​പി.​ജി.​ ​അ​നൂ​പ് ,​ ​എ.​എ​സ്.​ഐ​ ​സി.​പി.​ ​ശി​വ​ദാ​സ​ൻ,​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​നൂ​പ് ​ലാ​ല​ൻ,​ ​വൈ​ശാ​ഖ് ​മം​ഗ​ല​ൻ,​ ​ഷാ​ന​വാ​സ്,​ ​രാ​ജേ​ഷ്,​ ​സു​ധീ​ഷ് ​എ​ന്നി​വ​രാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.