കാതോർത്ത് രാജ്യം, പത്ത് മണിക്ക് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി

Sunday 09 August 2020 9:35 AM IST

ന്യൂഡൽഹി:പ്രതിരോധന്ത്രി രാജ്നാഥ് സിംഗിന്റെ വാർത്താ സമ്മേളനം ഉടൻ.പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പത്ത് മണിക്ക് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതിർത്തികളിലെ ചൈനയുടെയും, പാകിസ്ഥാന്റെയും പ്രകോപനവും, ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ആഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന നേപ്പാളിന്റെ വെല്ലുവിളിയൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.അതിനാൽത്തന്നെ ഏറെ ആകാംക്ഷയിലാണ് ഇന്ത്യൻ ജനത.