ആരോഗ്യമന്ത്രിക്ക് കൊവിഡ്, കർണാടകയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി
Sunday 09 August 2020 6:47 PM IST
ബെംഗലുരു: കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവാണെന്ന വിവരം ശ്രീരാമുലു തന്നെയാണ് ട്വിറ്ററിൽ കൂടി അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കർണാടകയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമുലു. 1,72,102പേർക്കാണ് കർണാടകയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 79,765പരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 89,238പേർ രോഗമുക്തരായപ്പോൾ 3,091പേർ മരിച്ചു.