കറാച്ചിയിൽ യുവാവ് സഹോദരിയെ വെടിവച്ച് കൊന്നു
Monday 10 August 2020 12:03 AM IST
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിൽ ദുരഭിമാനക്കൊല. ഹസമിൻ ഖമർ എന്നയാളാണ് അയൽക്കാരനുമായി നിരന്തരം സംസാരിച്ചതിന് സഹോദരിയെ വെടിവച്ചുകൊന്നത്. തലയ്ക്ക് വെടിയേറ്റ പെൺകുട്ടിയെ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച തോക്കും കണ്ടുകെട്ടിയിട്ടുണ്ട്. ദുരഭിമാന കൊലയാണെന്ന കാര്യം യുവാവ് സമ്മതിച്ചിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നസീർ അറിയിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.