ഇതെങ്ങനെ ഉപയോഗിക്കും? വായിച്ച് നോക്കാം
Monday 10 August 2020 12:44 AM IST
വാഷിംഗ്ടൺ: ബുക്ക്‌ലെറ്റ് വായിക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. സമ്മാനം കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുഞ്ഞു കുരങ്ങൻ. താമസിച്ചില്ല, അപ്പോൾ തന്നെ അത് തുറന്നും നോക്കി. അമ്പട! നല്ല ഉഗ്രനൊരു വാട്ടർ ബോട്ടിൽ. തുടർന്ന് കുപ്പി വിശദമായി പരിശോധിക്കുകയാണ് ആശാൻ. ശേഷം ഉത്പ്പന്നത്തെക്കുറിച്ച് അറിയാൻ വേണ്ടി അതിന്റെ ബുക്ക്‌ലെറ്റ് എടുത്ത് വായിക്കുകയും ചെയ്തു ഈ മിടുമിടുക്കൻ കുരങ്ങൻ. മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാനാണ് വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോയ്ക്ക് രസകരമായ നിരവധി കമന്‍റുകളും വന്നിട്ടുണ്ട്ണ