ചാരായം ഉപേക്ഷിച്ച് വിൽപ്പനക്കാരൻ ഓടി രക്ഷപ്പെട്ടു

Monday 10 August 2020 12:04 AM IST

മട്ടന്നൂർ: എക്‌സൈസ് സംഘത്തെ കണ്ട് ചാരായ വിൽപ്പനക്കാരൻ ഓടി രക്ഷപ്പെട്ടു. മേലെ കരേറ്റ വട്ടോന്നിയിലെ കോരമ്പത്ത് ഷൈജു (36) ആണ് വീടിനു സമീപം 5 ലിറ്റർ ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.