വാറ്റ് കേന്ദ്രം തകർത്തു
Monday 10 August 2020 12:19 AM IST
നീലേശ്വരം: ആൾ പാർപ്പില്ലാത്ത കേന്ദ്രത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വാറ്റ് കേന്ദ്രം എക്സൈസ് സംഘം തകർത്തു. കരിന്തളം ഓമച്ചേരിയിലെ അട്ടക്കോട്ട് എന്ന സ്ഥലത്ത് പ്രവർത്തിച്ച് കൊണ്ടിരുന്ന വാറ്റ് കേന്ദ്രമാണ് തകർത്തത്. സർക്കാർ ഭൂമിയിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടേക്ക് റോഡ് സൗകര്യവുമില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ എത്തിയത്. 450 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ആരെയും പിടികിട്ടിയിട്ടില്ല. റെയ്ഞ്ച് ഓഫീസർ കെ. പീതാംബരൻ, കെ. നാരായണൻ, സി.പി.ഒമാരായ രതീഷ്, മഞ്ചുനാഥൻ, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് വാറ്റ് കേന്ദ്രം നശിപ്പിച്ചത്.