ചെന്നീർക്കരയിൽ യുവാവിന് വെട്ടേറ്റു

Monday 10 August 2020 12:35 AM IST

ഇലവുംതിട്ട: മീൻപിടിക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ചെന്നീർക്കര എം. ടി. എൽ. പി. സ്കൂളിന് സമീപം കല്ലുകൽ വീട്ടിൽ ബേബിയുടെ മകൻ എബി (30)ക്കാണ് തലയ്ക്ക് വെട്ടേറ്റത്. ചെന്നീർക്കര കലാവേദിക്ക് സമീപം ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കലാവേദി വെട്ടിക്കുന്ന് സ്വദേശിക്കെതിരെ ഇലവുംതിട്ട പൊലീസ് കേസെടുത്തു. എബിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.