126 കുടുംബങ്ങൾ ക്യാമ്പുകളിൽ

Monday 10 August 2020 1:08 AM IST

തൃശൂർ: 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് തൃക്കൂർ പഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പിള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറി. എന്നാൽ, വെള്ളപ്പൊക്കത്തിന്റെ ഭാഗമായി നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ 5 താലൂക്കുകളിലായി 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അതിൽ 126 കുടുംബങ്ങൾ കഴിയുന്നു. 164 സ്ത്രീകൾ, 146 പുരുഷൻമാർ, 103 കുട്ടികൾ ഉൾപ്പെടെ ആകെ 413 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറന്റൈനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 29 പേർ ഇവിടെയുണ്ട്. കൊവിഡ് ലക്ഷണമുള്ളവർ ക്യാമ്പുകളിലില്ല.

ത​മി​ഴ്‌​നാ​ട് ​ഷോ​ള​യാ​ർ​ ​ഡാം ഷ​ട്ടർ അ​ട​ച്ചു

തൃ​ശൂ​ർ​:​ ​ഷോ​ള​യാ​റി​ലേ​ക്ക് ​ജ​ല​മൊ​ഴു​ക്കാ​നാ​യി​ ​തു​റ​ന്ന​ ​ത​മി​ഴ്‌​നാ​ട് ​ഷോ​ള​യാ​ർ​ ​ഡാം​ ​സ്പി​ൽ​വേ​ ​ഷ​ട്ട​റു​ക​ൾ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 7.15​ഓ​ടെ​ ​പൂ​ർ​ണ​മാ​യി​ ​അ​ട​ച്ചു.​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​കീ​ഴി​ലെ​ ​പെ​രി​ങ്ങ​ൽ​ക്കു​ത്ത് ​ഡാ​മും​ ​ചെ​റു​കി​ട​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​പൂ​മ​ല​ ​ഡാ​മും​ ​തു​റ​ന്നി​ട്ടു​ണ്ട്.​ ​പൊ​രി​ങ്ങ​ൽ​കു​ത്തി​ൽ​ ​സ്ലൂ​യി​സ് ​ഗേ​റ്റു​ക​ൾ​ ​വ​ഴി​യാ​ണ് ​ചാ​ല​ക്കു​ടി​ ​പു​ഴ​യി​ലേ​ക്ക് ​ജ​ല​മൊ​ഴു​കു​ന്ന​ത്.​ ​ക്ര​സ്റ്റ് ​ഗേ​റ്റു​ക​ൾ​ ​വ​ഴി​ ​ജ​ല​മൊ​ഴു​ക്കു​ന്നി​ല്ല.

ജ​ല​നി​ര​പ്പ്

പൊ​രി​ങ്ങ​ൽ​ക്കു​ത്ത് വൈ​കി​ട്ട് ​മൂ​ന്നി​ന് 418.40​ ​മീ റെ​ഡ് ​അ​ല​ർ​ട്ട്:​ 419​ ​മീ​റ്റർ ഫു​ൾ​ ​റി​സ​ർ​വോ​യ​ർ​ ​ലെ​വ​ൽ​ 424​ ​മീ​റ്റർ

കേ​ര​ള​ ​ഷോ​ള​യാ​റി​ലെ​ ​ജ​ല​നി​ര​പ്പ് 2644.20​ ​അ​ടി

ഫു​ൾ​ ​റി​സ​ർ​വോ​യ​ർ​ ​ലെ​വ​ൽ​ 2663​ ​അ​ടി ബ്ലൂ​ ​അ​ല​ർ​ട്ട് ​ലെ​വ​ൽ​ 2653​ ​അ​ടി.

.......

ഇ​റി​ഗേ​ഷ​ൻ​ ​ഡാ​മു​ക​ളു​ടെ​ ​ജ​ല​നി​ര​പ്പ്:

പീ​ച്ചി​ 74.02​ ​മീ​റ്റ​ർ.​ ​സം​ഭ​ര​ണ​ ​ശേ​ഷി​യു​ടെ​ 42.21​ ​%​ ​വെ​ള്ളം ചി​മ്മി​ണി​ 69.24​ ​മീ​റ്റ​ർ.​ 66.07​ % വാ​ഴാ​നി​:​ 54.70​ ​മീ​റ്റ​ർ.​ 48.78​ % പൂ​മ​ല​ ​ഡാം​:​ 27.4​ ​അ​ടി​ ​സം​ഭ​ര​ണ​ശേ​ഷി​ 29​ ​അ​ടി പ​ത്താ​ഴ​ക്കു​ണ്ട് 10.40​ ​മീ​റ്റ​ർ​ ​(14​ ​മീ​റ്റ​ർ) അ​സു​ര​കു​ണ്ട് 7.14​ ​മീ​റ്റ​ർ​ ​(10​ ​മീ​റ്റ​ർ​).