പൂനെയിൽ നിന്ന് തിരിച്ചെത്തിയതോടെ നടിക്ക് പനിയും, തൊണ്ടവേദനയും; കൊവിഡ് ഫലം വന്നപ്പോൾ പോസിറ്റീവ്

Monday 10 August 2020 10:45 AM IST

തന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണെന്ന് നടി നതാഷ സൂരി പറഞ്ഞു. താരം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. മുപ്പത്തിയൊന്നുകാരിയായ സൂരി ഈ മാസം ആദ്യവാരം പൂനെയിൽ പോയിരുന്നു. തിരിച്ച് മുംബയിലെത്തിയപ്പോൾ തനിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നെന്ന് നടി പറഞ്ഞു.

'ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്താണ് ഞാൻ പൂനെയിൽ പോയത്. ആഗസ്റ്റ് മൂന്നിന് തിരിച്ചെത്തിയപ്പോൾ എനിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ്'- നടി പി.ടി.ഐയോട് വെളിപ്പെടുത്തി.

സഹോദരിയ്ക്കും, മുത്തശ്ശിക്കും കൊവിഡ് സ്ഥിരീകരിച്ചതായി താരം വ്യക്തമാക്കി. ദിലീപ് നായകനായ കിംഗ് ലയറിലൂടെ മലയാളികൾക്കും നതാഷ സുപരിചിതയാണ് . ആരോഗ്യപ്രശ്നങ്ങൾ കാരണം എംഎക്സ് പ്ലെയർ സീരീസായ ഡേഞ്ചറസിന്റെ പ്രമോഷണൽ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുമെന്നും താരം വ്യക്തമാക്കി.