ആൻഡമാൻ ദ്വീപുകൾക്കുവേണ്ടിയുളള ഒപ്റ്റിക്കൽ ഫൈബർ കേബിൾ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Monday 10 August 2020 4:25 PM IST
പോർട്ട്ബ്ളയർ: ആൻഡമാൻ നിക്കോബർ ദ്വീപുകൾക്കായി കടലിനടിയിലൂടെയുളള ഒപ്റ്റിക്കൽ ഫൈബർ കേബിൾ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിച്ചു. ഇതോടെ ദ്വീപസമൂഹങ്ങളിലെ ജനങ്ങൾക്ക് അതിവേഗ ബ്രോഡ് ബാൻഡ് കണക്ഷനുകൾ ലഭ്യമാകും. പദ്ധതിക്കായി കടലിനടിയിലൂടെ 2,312കിലോമീറ്ററാണ് കേബിൾ വലിച്ചത്. 2018 ഡിസംബർ മുപ്പതിന് തുടക്കംകുറിച്ച പദ്ധതി അതിവേഗം പൂർത്തിയാക്കുകയായിരുന്നു.
വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം. ദ്വീപ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിവസമാണ് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി പദ്ധതി ദ്വീപുവാസികൾക്കുളള മുൻകൂർ സ്വാതന്ത്ര്യദിന സമ്മാനമാണെന്നും പറഞ്ഞു.