ചെറുവാഞ്ചേരിയിൽ വീടിനും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ അക്രമം

Tuesday 11 August 2020 12:33 AM IST

പാനൂർ: ചെറുവാഞ്ചേരി വയോജന മന്ദിരത്തിന് സമീപം ഇ. രാജീവന്റെ അഭിനന്ദ് നിവാസെന്ന വീടിന് നേരെയും

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെറുവാഞ്ചേരിയിലെ പാറാട് റോഡിലുള്ള സൂര്യ ഡോർ ആൻഡ് ഫർണിച്ചർ വ്യാപാര സ്ഥാപനത്തിനും നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് വീടിനു നേരെ കല്ലെറിഞ്ഞത്. വ്യാപാര സ്ഥാപനത്തിന് നേരെ കുപ്പിയേറുമുണ്ടായി. സംഭവത്തിൽ രാജീവനും വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി യൂണിറ്റും കണ്ണവം പൊലീസിൽ പരാതി നല്കി.

എസ്.എൻ.ഡി.പി യോഗം ചെറുവാഞ്ചേരി ശാഖ എക്ലിക്യുട്ടീവ് അംഗം രാജീവന്റെ വീടിനു നേരെയും വ്യാപാര സ്ഥാപനത്തിന് നേരെയും സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമത്തിൽ എസ്.എൻ.ഡി.പി യോഗം ചെറുവാഞ്ചേരി ശാഖ പ്രതിഷേധിച്ചു.