ലൈംഗികപീഡനം: പൈലറ്റിനെതിരെ കേസ്

Tuesday 11 August 2020 12:39 AM IST

നെടുമ്പാശേരി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പൈലറ്റിനെതിരെ സ്വകാര്യ വിമാനകമ്പനി ജീവനക്കാരി നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. കാസർകോട് സ്വദേശിയായ പൈലറ്റിനെതിരെയാണ് പരാതി. കേസെടുത്തതായി നെടുമ്പാശേരി സി.ഐ വി.എസ്. ബൈജു പറഞ്ഞു.