32 പേർക്ക് കൂടി കൊവിഡ്, 477 പേർ ചികിത്സയിൽ

Wednesday 12 August 2020 1:06 AM IST

തൃശൂർ: ജില്ലയിൽ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101ഉം രോഗമുക്തരായവരുടെ എണ്ണം 1606ഉം ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.

ശക്തൻ ക്ലസ്റ്ററിൽ നിന്ന് അഞ്ച് പേർക്കും പുത്തൻചിറ ക്ലസ്റ്ററിൽ നിന്ന് മൂന്ന് പേർക്കും മിണാലൂർ, കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് ഓരോരുത്തർക്ക് വീതവും രോഗബാധയുണ്ടായി. കാട്ടാകാമ്പാൽ സ്വദേശിയായ ആരോഗ്യപ്രവർത്തകയ്ക്ക് (47) രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കം വഴി 15 പേർക്ക് രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 2 പേരും പോസിറ്റീവായി. ഷാർജയിൽ നിന്ന് തിരിച്ചെത്തിയ രണ്ട് പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ രണ്ട് പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു.

വിവിധ സ്ഥലങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 57

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രി- 27

എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്- 07

ജി.എച്ച് തൃശൂർ- 14,

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി- 13

കില ബ്ലോക്ക്- 1

തൃശൂർ- 61,

കില ബ്ലോക്ക്- 2

തൃശൂർ- 63

വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ- 112

എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ- 20

ചാവക്കാട് താലൂക്ക് ആശുപത്രി- 9

ചാലക്കുടി താലൂക്ക് ആശുപത്രി- 5

സി.എഫ്.എൽ.ടി.സി കൊരട്ടി- 28

കുന്നംകുളം താലൂക്ക് ആശുപത്രി- 9

ജി.എച്ച് ഇരിങ്ങാലക്കുട- 13

ഡി.എച്ച് വടക്കാഞ്ചേരി- 12

സെന്റ് ജയിംസ് ചാലക്കുടി- 1

ഹോം ഐസോലേഷൻ -4

ഇന്നലെ

നിരീക്ഷണത്തിൽ കഴിയുന്നത് - 9708

ആശുപത്രിയിൽ പ്രവേശിപ്പിച്ചത്- 28

പരിശോധനാഫലം ലഭിക്കാനുള്ളത്- 1000

ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ച കാൾ- 381

കൗൺസലിംഗ് നൽകിയത്- 85

സ്ക്രീനിംഗ് നടത്തിയത്- 335