പുത്തൻ ലുക്കിൽ ജയ ജയഹേ പാടി മോഹൻലാൽ; വന്ദേ മാതരം ട്രെയിലര്‍ ശ്രദ്ധ നേടുന്നു

Wednesday 12 August 2020 3:53 PM IST

മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആയിരുന്നു സോഷ്യല്‍ ലോകത്തെ പുത്തൻ ചർച്ചാവിഷയം. ലോക്ക്ഡൗണ്‍ കാലത്ത് താടി നീട്ടിയാണ് നടന്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയ താരത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

കൊവിഡ് ആശങ്കയില്‍ ലോകം മുഴുവന്‍ നില്‍ക്കുമ്പോഴാണ്. ഇന്ത്യ 74 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ വന്ദേ മാതരത്തിന്റെ പ്രോമോ സോംഗിന്റെ ട്രെയിലര്‍ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുകയാണ് ലാലേട്ടൻ. ആഗസ്റ്റ് 15നാണ് സോംഗ് റിലീസാകുക. ടീസറിൽ എസ്.പി ബാലസുബ്രമണ്യം, ഹേമാമാലിനി,ജൂഹി ചൗള,ശ്രേയാ ഘോഷാൽ തുടങ്ങിയ വൻ നിര തന്നെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിവിധ ഭാഷയിലെ ഗായകരും നടന്മാരും ഒരുമിക്കുന്ന വന്ദേ മാതരം ശ്രദ്ധ നേടുന്നു. എല്ലാവരും പല സ്ഥലങ്ങളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ട്രെയിലര്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്.