താടി ലുക്കിൽ വീണ്ടും മോഹൻലാൽ
Thursday 13 August 2020 5:03 AM IST
ദൃശ്യം 2ന്റെ ചിത്രീകരണം സെപ്തംബർ 2ന് ആരംഭിക്കും .ലോക് ഡൗൺ കാലത്ത് നീട്ടിയ താടി ഒട്ടും കുറയ്ക്കാതെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് മോഹൻലാൽ. താരത്തിന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനു പിന്നീലെ താരം സിനിമാരംഗത്ത് സജീവമാവുകയാണ്. പുതിയ ചിത്രമായ ദൃശ്യം 2 സെ പ്തംബർ 7ന് ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ് തേക്കും. നാലുമാസത്തെ ചെന്നൈ ജീവിതത്തിനുശേഷം ജൂലായ് 20നാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. മോഹൻലാലിന്റെ മടങ്ങിവരവും പുതിയ ചിത്രത്തിന്റെ ജോലിയിൽ മുഴുകാൻ അദ്ദേഹം തീരുമാനിച്ചതും സിനിമാരംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്.