കൊട്ടാരത്തിൽ കണ്ടെത്തിയത് 30 വർഷം പഴക്കമുള്ള മൃതദേഹം
Thursday 13 August 2020 1:10 AM IST
പാരീസ്: ഏറെക്കാലമായി അടച്ചിട്ടിരുന്ന കൊട്ടാരം നവീകരണത്തിനായി തുറന്നപ്പോൾ കണ്ടത് മുപ്പതു വർഷം പഴക്കമുള്ള മൃതദേഹം. പാരിസിലെ സെൻട്രൽ 7 ജില്ലയിലുള്ള കൊട്ടാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചരിത്രപരമായി പ്രാധാന്യമുള്ള ഈ കൊട്ടാരം ഇക്കഴിഞ്ഞ ജനുവരിയിൽ . 308 കോടി ഇന്ത്യൻ രൂപയ്ക്കാണ് വിറ്റത്. വാങ്ങിയവർ നവീകരണ ജോലികൾ ആരംഭിച്ചു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടിൽ പണിഞ്ഞ കൊട്ടാരം ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശസ്ത കവി ഫ്രാൻക്വിസ് കോപ്പി ഉൾപ്പെടെയുളളവർ ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നതായും രേഖകളുണ്ട്. എന്തായാലും മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞാലുടൻ തുടർ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പാരീസ് പൊലീസ്.