കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി താരദമ്പതികളായ കരീനാ കപൂറും സെയിഫ് അലി ഖാനും
ബോളിവുഡിലെ താരദമ്പതികളായ കരീനാ കപൂറും സെയ്ഫ് അലി ഖാനും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി കരീനാ കപൂറും സെയ്ഫ് അലി ഖാനും അറിയിച്ചു. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. വിവരം സത്യമാണോയെന്ന് അറിയില്ലെന്നും അങ്ങനെയെങ്കിൽ ഏറെ സന്തുഷ്ടവാനാണെന്നും കരീനയുടെ പിതാവായ രൺധീർ കപൂർ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഒന്നും തന്നെ കരീന തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2018 ൽ കരീന പറഞ്ഞിരുന്നത് രണ്ടാമത് ഒരു കുട്ടിക്കായി രണ്ടുവർഷം കൂടി കാത്തിരിക്കണമെന്നാണ്.2019 ൽ മുംബയ് മിററിന് നൽകിയ അഭിമുഖത്തിൽ രണ്ടാമത് ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നില്ലെന്ന് കരീന വ്യക്തമാക്കിയിരുന്നു. അമീർ ഖാൻ ചിത്രമായ ലാൽ സിംഗ് ചദ്ദയാണ് കരീനയുടെ അടുത്ത ചിത്രം.