ഒന്നാം സ്ഥാനം നേടിയ അവകാശത്തിൽ റഷ്യ; അതിവേഗം വാക്‌സിൻ പരീക്ഷണവുമായി വിവിധ ലോകരാജ്യങ്ങൾ, എന്ന് വരും ഫലപ്രദമായ കൊവിഡ് വാക്‌സിൻ

Friday 14 August 2020 5:45 PM IST

ന്യൂഡൽഹി: ലോകജനതയെയാകെ ഭീതിയിൽ ആഴ്‌ത്തിയ കൊവിഡ് രോഗം മനുഷ്യ ജീവനും, ജീവനോപാധിക്കുമെല്ലാം വലിയ നാശമാണ് ആറ് മാസങ്ങൾ കൊണ്ട് തീർത്തത്. ഈ മഹാമാരിയെ പിടിച്ചു കെട്ടാനുള‌ള വാക്‌സിൻ, ഔഷധങ്ങൾക്കായുള‌ള നിരന്തര ശ്രമത്തിലാണ് വിവിധ ലോകരാജ്യങ്ങൾ. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും സമ്പർക്കം ഒഴിവാക്കിയും ജനം സാദ്ധ്യമായ വഴിയിലൂടെ പൊരുതുമ്പോൾ ​ഇ​ന്ത്യ​ ​ഉ​ൾ​പ്പെ​ടെ​ ​വിവിധ രാ​ജ്യ​ങ്ങ​ളിലെ ശാസ്‌ത്രലോകം​ ​വാ​ക്സി​ന്റെ​ ​അ​വ​സാ​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ഏതാനും ​മാസങ്ങൾക്കകം​ ​വാക്‌സിൻ പരീക്ഷണങ്ങൾ പൂ‌ർത്തിയാകും എന്നാണ് കരുതുന്നത്.

നൂറിലേറെ വാക്‌സിൻ പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിൽ നടക്കുമ്പോൾ ലോക രാജ്യങ്ങളെ അമ്പരപ്പിച്ച് റ​ഷ്യ​ ​'​സ്പു​ട്നി​ക് 5'​ ​എ​ന്ന​ ​പേ​രി​ൽ​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​കൊ​വി​ഡി​നെ​തി​രെ​ ​ലോ​ക​ത്ത് ​ആ​ദ്യ​മാ​യി​ ​വാ​ക്സി​ൻ​ ​പു​റ​ത്തി​റ​ക്കു​ന്ന​ ​രാ​ജ്യ​മെ​ന്ന​ ​ക്രെ​ഡി​റ്റ് ​അ​തോ​ടെ​ ​റ​ഷ്യ​ ​സ്വ​ന്ത​മാക്കി.​ ​പ​രീ​ക്ഷ​ണം​ ​വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ​വാ​ക്സി​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ​റ​ഷ്യ​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ,​ ​ധൃ​തി​പി​ടി​ച്ച് ​വാ​ക്സി​ൻ​ ​പു​റ​ത്തി​റ​ക്കി​ ​എ​ന്ന​ ​ആ​ക്ഷേ​പം​ ​റ​ഷ്യ​യ്ക്ക് ​കേ​ൾ​ക്കേ​ണ്ടി​​ ​വ​ന്നു.​ ​മോ​സ്കോ​യി​ലെ​ ​ഗാ​മാ​ലെ​യാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പി​റ​വി​കൊ​ണ്ട​ ​വാ​ക്സി​ൻ​ ​വി​ജ​യ​മാ​ണോ​ ​എ​ന്ന​ത് ​ഇ​ത് ​രോ​ഗി​ക​ളി​ൽ​ ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ച്ചു​ ​തു​ട​ങ്ങു​മ്പോ​ഴേ​​ ​വ്യ​ക്ത​മാകൂ.​ ​വാ​ക്സി​ൻ​ ​ഫ​ലി​ച്ചി​ല്ലെ​ങ്കി​ൽ​ ​വൈ​റ​സ് ​ബാ​ധ​യു​ടെ​ ​തീ​വ്ര​ത​ ​വ​ർ​ദ്ധി​ച്ചേ​ക്കാ​മെ​ന്ന് ​വൈ​റോ​ള​ജി​സ്റ്റു​ക​ൾ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​റ​ഷ്യ​ ​തി​ക​ഞ്ഞ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ​മു​ന്നോ​ട്ട് ​നീ​ങ്ങു​ന്ന​ത്.

റ​ഷ്യ​ ​പു​റ​ത്തി​റ​ക്കി​യ​തു​കൂ​ടാ​തെ​ ​ നിരവധി​ ​വാ​ക്സി​നു​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​അന്തിമഘട്ട പ​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​പൂ​നെ​യി​ലെ​ ​സെ​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ഓ​ക്സ്‌​‌​ഫോ​ർ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കൊ​വി​ഡ് ​വാ​ക്സി​ന്റെ​ ​ര​ണ്ടും​ ​മൂ​ന്നും​ ​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​ത്തി​ന് ​ഇ​ന്ത്യ​യി​ൽ​ ​അ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ 17​ ​സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തു​ക.
ഇ​ന്ത്യ​ ​ത​ദ്ദേ​ശി​യ​മാ​യി​ ​വി​ക​സി​പ്പി​ക്കു​ന്ന​ ​കോ​വാ​ക്സി​ന്റെ​ ​മ​നു​ഷ്യ​രി​ലെ​ ​പ​രീ​ക്ഷ​ണം​ ​ഒ​ഡീ​ഷ​യി​ലെ​ ​ഭു​വ​നേ​ശ്വ​റി​ലു​ള്ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​സ്.​യു.​എം​ ​ആ​ശു​പ​ത്രി​യി​ലും നടക്കുന്നു.​ ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​എ​ല്ലാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​അ​നു​സ​രി​ച്ചാ​ണ് ​പ​രീ​ക്ഷ​ണം.​ ​ഐ.​സി.​എം.​ആ​റി​ന്റെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഭാ​ര​ത് ​ബ​യോ​ടെ​ക്കും​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വൈ​റോ​ള​ജി​യും​ ​സം​യു​ക്ത​മാ​യാ​ണ് ​കോ​വാ​ക്സി​ൻ​ ​വി​ക​സി​പ്പി​ക്കു​ന്ന​ത്.​ ​ചൈ​ന​യും​ ​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലെ​ത്തി​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​യും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​ട്ടും​ ​പി​ന്നി​ല​ല്ല.
കൊ​വി​ഡ് ​വാ​ക്സി​ൻ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ​ബ​ഹ്‌​റൈ​ൻ.​ ​യു.​എ.​ഇ​യി​ൽ​ ​ന​ട​ത്തി​യ​

​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത് ​ചൈ​നീ​സ് ​ക​മ്പ​നി​യാ​യ​ ​സി​നോ​ഫാ​മാ​ണ്.​ ​അ​തേ​സ​മ​യം,​ ​സൗ​ദി​ ​അ​റേ​ബ്യ​യും​ ​വാ​ക്സി​ൻ​ ​പ​രീ​ക്ഷ​ണ​ത്തി​ന്റെ​ ​മൂ​ന്നാം​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​ചൈ​നീ​സ് ​ക​മ്പ​നി​യാ​യ​ ​കാ​ൻ​സി​നോ​യു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് അവർ

​വാ​ക്സി​ൻ​ ​വി​ക​സി​പ്പി​ക്കു​ന്ന​ത്.​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ 5,000​ ​പേ​രി​ൽ​ ​ക്ലി​നി​ക്ക​ൽ​ ​ട്ര​യ​ൽ​ ​ന​ട​ത്താ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ര​ണ്ട് ​ഗ്രൂ​പ്പു​ക​ളാ​യി​ ​തി​രി​ച്ച് ​പ​രീ​ക്ഷ​ണം​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​നം.​ ​റ​ഷ്യ​യ്ക്കു​ശേ​ഷം​ ​അ​ടു​ത്ത​ത് ​ആ​രാ​ണ് ​വാ​ക്സി​ൻ​ ​പു​റ​ത്തി​റ​ക്കു​ന്ന​ത് ​എ​ന്ന് ​ഉ​റ്രു​നോ​ക്കു​ക​യാ​ണ് ​ലോ​കം.​ ​അതിവേഗം നടക്കുന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂർത്തിയാക്കി ആരാകും അടുത്ത വാക്‌സിൻ പുറത്തിറക്കുക എന്ന് കാത്തിരുന്ന് കാണേണ്ട സംഗതിയാണ്.