5 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

Saturday 15 August 2020 12:24 AM IST

കോട്ടയം : ജില്ലയിൽ അഞ്ച് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. ടി.വി.പുരം പഞ്ചായത്ത് - 2, കോട്ടയം മുനിസിപ്പാലിറ്റി -19, പുതുപ്പള്ളി പഞ്ചായത്ത് - 6,11, മണിമല - 11 എന്നീ തദ്ദേശസ്ഥാപന വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായത്. ടിവി പുരം പഞ്ചായത്തിലെ 11, 12, 13 വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 23 തദ്ദേശസ്ഥാപന മേഖലകളിലെ 53 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.