അമിത് ഷായ്ക്ക് കൊവിഡ് രോഗമുക്തി

Saturday 15 August 2020 12:52 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് രോഗമുക്തി. ഇന്നലെ നടത്തിയ പരിശോധന ഫലം നെഗറ്റീവായെന്നും ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുറച്ചുദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് രണ്ടിനാണ് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷായുമായി സമ്പർക്കം പുലർത്തിയ കേന്ദ്ര മന്ത്രിമാരായ രവിശങ്കർപ്രസാദ്, ബാബുൽ സുപ്രിയോ എന്നിവർ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.