58 പേർക്ക് കൂടി കൊവിഡ്

Saturday 15 August 2020 12:53 AM IST

തൊടുപുഴ: മൂന്നും അഞ്ചും വയസുള്ള കുട്ടികളടക്കം ജില്ലയിൽ ഇന്നലെ 58 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തൊടുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്കും കുമളിയിൽ ആറ് കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ ദേശീയ ദുരന്തനിവാരണ സേനയിലെ ഒരാളും രോഗബാധിതനായി.ഇന്നലെ എട്ട്പേർ രോഗമുക്തരായി.

*ഉറവിടം വ്യക്തമല്ല

കട്ടപ്പന നരിയംപാറ സ്വദേശി (45)

മൂന്നാറിലെത്തിയ തൃശൂരിലെ ദേശീയ ദുരന്ത നിവാരണം സേനാംഗം(49)

നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനി (70)

രാജാക്കാട് ടൗണിലെ ഹോട്ടൽ ജീവനക്കാരൻ(24)

രാജകുമാരി സ്വദേശി (24)

*സമ്പർക്കം

ഇടവെട്ടി സ്വദേശിനികൾ (48, 35)

കുമളി സ്വദേശിനികൾ (27, 40, 13)

കുമളി സ്വദേശികൾ (35, 17)

പീരുമേട് കരടിക്കുഴിയിലെ ഒരു കുടുംബത്തിലെ ആറു പേർ. പുരുഷൻ - 32, 27, 54. സ്ത്രീ - 30, 18, 51. ആഗസ്റ്റ് 12 ന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം.

രാജകുമാരി ഖജനാപ്പാറ സ്വദേശികൾ (49, 36, 17)

രാജകുമാരി ഖജനാപ്പാറ സ്വദേശിനി (37)

ശാന്തൻപാറ മുരിക്കുംതൊട്ടി സ്വദേശിനി (21)

തൊടുപുഴ കാഞ്ഞിരമറ്റത്തെ ഒരു വീട്ടിലെ അഞ്ചു പേർ. പുരുഷൻ 88, 32. സ്ത്രീ 30, 54, 7. ആഗസ്റ്റ് ഒമ്പതിന് ഇടവെട്ടിയിൽ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പർക്കം.

ഉടുമ്പൻചോല പാപ്പൻപാറ സ്വദേശികളായ അഞ്ചു വയസുകാരി, മൂന്നു വയസുകാരൻ, 19 വയസുകാരൻ.

*ആഭ്യന്തര യാത്ര*

ചക്കുപള്ളം ആറാം മൈൽ സ്വദേശി (32)

ചക്കുപള്ളം ആനവിലാസം സ്വദേശിനി (35)

ചക്കുപള്ളം സ്വദേശി (25)

ചിന്നക്കനാൽ സ്വദേശികൾ ( ഏഴ് വയസ്സുകാരൻ, 36, 10, 40)

ചിന്നക്കനാൽ സ്വദേശിനികൾ (38, 33)

കട്ടപ്പന മുളകരമേട് സ്വദേശി (29)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (33)

കുമളി പച്ചക്കാനം സ്വദേശി (28)

നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ (63, 57)

പാമ്പാടുംപാറ സ്വദേശിനി (22)

പാമ്പാടുംപാറ സ്വദേശി (20)

രാജകുമാരി ഖജനാപ്പാറ സ്വദേശികൾ (23, 65)

സേനാപതി വട്ടപ്പാറ സ്വദേശികൾ (50, 24, 60)

സേനാപതി വട്ടപ്പാറ സ്വദേശിനി (36)

സേനാപതി മുക്കുടി സ്വദേശിനി (25)

സേനാപതി മുക്കുടി സ്വദേശി (27)

സേനാപതി വട്ടപ്പാറ സ്വദേശിനി (63)

ഉടുമ്പൻചോല സ്വദേശികൾ (20, 38)

എട്ടു പേർ രോഗമുക്തർ

1. കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (71)

2. നെടുങ്കണ്ടം സ്വദേശി (36)

3. ഖജനാപ്പാറ സ്വദേശിനി (50)

4. മാധവൻ എസ്റ്റേറ്റ് സ്വദേശിനി (15)

5. ഉടുമ്പൻചോല സ്വദേശിനി (7)

6. മുള്ളരിങ്ങാട് സ്വദേശിനി (47)

7. ഇടുക്കി സ്വദേശിനി (52)

8. കുമളി സ്വദേശിനി (21)