പാപനാശത്തിനു വേണം സ്‌പെഷ്യൽ പാക്കേജ്

Friday 21 August 2020 12:22 AM IST

വ​ർ​ക്ക​ല​ ​:​ ​വ​ർ​ക്ക​ല​ ​പാ​പ​നാ​ശം​ ​ടൂ​റി​സം​ ​മേ​ഖ​ല​യി​ൽ​ ​ടൂ​റി​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​പ്ര​ത്യേ​ക​ ​പാ​ക്കേ​ജ് ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​കു​ന്നു.​ ​ലോ​ക​ ​ടൂ​റി​സം​ ​ഭൂ​പ​ട​ത്തി​ലി​ടം​ ​നേ​ടി​യ​ ​വ​ർ​ക്ക​ല​ ​പാ​പ​നാ​ശം​ ​ടൂ​റി​സം​ ​കേ​ന്ദ്രം​ ​ഇ​ന്ന് ​നി​ശ്ച​ല​മാ​ണ്.​ ​പ​ല​ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ളി​ലൂ​ടെ​ ​ജീ​വി​ത​മാ​ർ​ഗം​ ​ക​ണ്ടെ​ത്തി​യി​രു​ന്ന​ ​ആ​യി​ര​ങ്ങ​ൾ​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലു​മാ​ണ്. ഓ​രോ​ ​വ​ർ​ഷ​വും​ ​ന​ഷ്ട​ങ്ങ​ളു​ടെ​യും​ ​പ​ല​വി​ധ​ ​പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യും​ ​ക​ട​ന്നു​പോ​കു​ന്ന​ ​ഇ​വി​ടു​ത്തെ​ ​ടൂ​റി​സം​ ​മേ​ഖ​ല​യെ​ ​പി​ടി​ച്ചു​ ​നി​റു​ത്താ​നും​ ​കൈ​പി​ടി​ച്ചു​യ​ർ​ത്താ​നും​ ​ബ​ന്ധ​പ്പെ​ട്ട​ ​ടൂ​റി​സം​ ​വ​കു​പ്പും​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നാ​ണ് ​ഈ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​പ​റ​യു​ന്ന​ത്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യെ​ ​തു​ട​ർ​ന്ന് ​വ​ർ​ക്ക​ല​യി​ൽ​ ​എ​ത്തി​യി​രു​ന്ന​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​സാ​ന്നി​ധ്യം​ ​പൂ​ർ​ണ​മാ​യും​ ​ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ​ഇ​വി​ടം​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​ ​