സി​ജു​ ​​വിൽസന്റെ​ ​മാ​രീ​ച​ൻ

Saturday 29 August 2020 5:14 AM IST

സിജു വിൽസൻ ,അശ്വിൻ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മാരീചൻ ഒരുങ്ങുന്നു. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത്പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ നിഖിൽ ഉണ്ണിയാണ്. വല്ലാർപാടം ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ മാത്യൂസ് തോമസ്, അനിരുദ്ധ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒരു ദിവസം രാവിലെ അഞ്ചു മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങി വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് മാരീചനെന്ന് സംവിധായകൻ നിഖിൽ പറഞ്ഞു.രൺജി പണിക്കർ, ലെന, സാബുമോൻ,ഏയ്ഞ്ചൽ ആൻമരിയ, രമ്യാ പണിക്കർ,സോഹൻ സീനു ലാൽ എന്നിവരാണ് മറ്റു താരങ്ങളാണ്.