കർഷക ദുരിതം : തിരുവോണ ദിനത്തിൽ കോൺഗ്രസ് ഉപവാസം
Saturday 29 August 2020 1:56 AM IST
കോട്ടയം : റബർ, നെൽ, ക്ഷീരകർഷകരുടെ ദുരിതത്തിൽ അനുഭാവം പ്രകടിപ്പിച്ചും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക വഞ്ചനയിൽ പ്രതിഷേധിച്ചും, തിരുവോണനാളിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ കോൺഗ്രസ് നേതാക്കൾ ഉപവാസമിരിയ്ക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, ഡോ.പി.ആർ.സോന എന്നിവരാണ് ഉപവാസമനുഷ്ടിക്കുന്നത്. അനുഭാവം പ്രകടിപ്പിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 16 കേന്ദ്രങ്ങളിൽ സത്യാഗ്രഹസമരം നടത്തുമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.