സ്‌കൂബി ഡൂവിന്റെ സൃഷ്ടാക്കളിൽ ഒരാളായ ജോ റൂബി അന്തരിച്ചു

Friday 28 August 2020 11:09 PM IST

വാഷിംഗ്ടൺ: ലോകപ്രശസ്ത കാർട്ടൂൺ സീരിസായ സ്‌കൂബി ഡൂവിന്റെ സൃഷ്ടാക്കളിൽ ഒരാളായ ജോ റൂബി (87) വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു.

കെൻ സ്പിയേഴ്സും റൂബിയും ചേർന്ന് സൃഷ്ടിച്ച 'സ്കൂബി ഡൂ കാർട്ടൂൺ" സീരീസ് ആദ്യം ഇറങ്ങിയത് 1969 ലായിരുന്നു.

കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ ആകർഷിച്ച സ്കൂബി ഡൂ ലോകപ്രശസ്തമായി. സ്കൂബി ഡൂ ലൈവ് ആക്ഷൻ സിനിമകളലും ആനിമേറ്റഡ് സിനിമകളിലും മിക്കതും വമ്പൻ ഹിറ്റായി. ഇന്നും ഒരൽപം പ്രശസ്തി പോലും നഷ്ടപ്പെടാതെ സ്കൂബി ഡൂ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായി തുടരുന്നു.

സ്കൂബി ഡൂവിന്റെ സൃഷ്ടാക്കളിൽ ഒരാളായ കെൻ സ്പിയേഴ്സുമായി ചേർന്ന് റൂബി - സ്പിയേഴ്സ് എന്ന നിർമ്മാണ കമ്പനിയും റൂബി നടത്തിയിരുന്നു. മിസ്റ്റർ ടി, ആൽവിൻ ആൻഡ് ദ ചിപ്മങ്ക്സ് എന്നിങ്ങനെ അനവധി ആനിമേറ്റഡ് സീരീസുകൾ ഇരുവരും ചേർന്ന് നിർമ്മിച്ചിരുന്നു,.

കരോളാണ് ഭാര്യ. ക്ലിഫ്, ഡിയാന, ക്രെയ്ഗ്, ഡെബി എന്നിവർ മക്കളാണ്.