ആശങ്ക കൂടുന്നു; രോഗികൾ 532
തിരുവനന്തപുരം :ആശങ്ക കൂട്ടി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ വീണ്ടും 500 കവിഞ്ഞു. 532 പേർക്കാണ് ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 412 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഉറവിടം അറിയാതെ 85 പേർക്കും വീട്ടുനിരീക്ഷത്തിൽ ഉണ്ടായിരുന്ന 22 പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 9 പേർക്കും രോഗം ബാധിച്ചു. ഇന്നലെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 22 ന് മരിച്ച ബാലരാമപുരം സ്വദേശി കൃഷ്‌ണൻകുട്ടി (69), 23ന് മരിച്ച വെൺപാലവട്ടം സ്വദേശിനി രാജമ്മ (85), 25 ന് മരിച്ച കരുമം സ്വദേശി മാടസ്വാമി ചെട്ടിയാർ (80), ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70) എന്നിവർക്കാണ് മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. ജില്ലയിലെ 22 ആരോഗ്യപ്രവർത്തകർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 544 പേർക്കാണ് ഇന്നലെ നെഗറ്റീവായത്.
ഇന്നലെ ജില്ലയിൽ പുതുതായി 1,200 പേർ രോഗനിരീക്ഷണത്തിലായി.1,506 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
നിരീക്ഷണത്തിലുള്ളവർ -24,421 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 19,792 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 3,992 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -637 പുതുതായി നിരീക്ഷണത്തിലായവർ - 1,200