ഫാ. ജോയിച്ചൻ പറഞ്ഞാട്ടിൽ രാജ്കോട്ടിൽ പ്രോട്ടോസിഞ്ചെല്ലൂസ്
Wednesday 02 September 2020 12:50 AM IST
കൊച്ചി: ഗുജറാത്തിലെ രാജ്‌കോട്ട് സീറോമലബാർ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസായി ഫാ. ജോയിച്ചൻ പറഞ്ഞാട്ടിനെ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ നിയമിച്ചു. രാജ്‌കോട്ട് ഗാന്ധിധാം സെന്റ് തോമസ് ഇടവക വികാരിയായും എപ്പാർക്കിയൽ യൂത്ത് ഡയറക്ടർ, ബൈബിൾ അപ്പസ്‌തോലേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴാണ് നിയമനം.
പാലാ മുഴൂർ പറഞ്ഞാട്ട് പരേതനായ പി.എം. മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. 2004 ലാണ് വൈദികപട്ടം സ്വീകരിച്ചത്. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.