സുപ്രീംകോടതിയിൽ സിറ്റിംഗ് തുടങ്ങി

Wednesday 02 September 2020 1:28 AM IST

ന്യൂഡൽഹി: അഞ്ച് മാസത്തിന് ശേഷം തുറന്ന കോടതിയിൽ സിറ്റിംഗ് തുടങ്ങി സുപ്രീംകോടതി. ഇന്നലെ മുതൽ മൂന്ന് കോടതികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. വാദം പറയുന്ന അഭിഭാഷകർക്കും ക്ലർക്കിനും മാത്രമാണ് കോടതി വളപ്പിലേക്ക് പ്രവേശനം. സ്‌പെഷ്യൽ പാസ് മുഖേന പ്രവേശനം നിയന്ത്രിക്കും. സാമൂഹ്യ അകലം അടക്കം മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. ഡൽഹി ഹൈക്കോടതിയിൽ അഞ്ച് കോടതികളാണ് ഇന്ന് മുതൽ നേരിട്ട് വാദം കേൾക്കുന്നത്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മറ്റ് ബെഞ്ചുകൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി സിറ്റിംഗ് തുടരും. ലോക്ക് ഡൗണിനെ തുടർന്നാണ് കോടതികൾ നേരിട്ടുള്ള സിറ്റിംഗ് നിറുത്തി വിർച്വൽ സിറ്റിംഗ് ആരംഭിച്ചത്.