പൈതൃക കേന്ദ്രമാകാൻ വെള്ളായണിക്കായൽ

Wednesday 02 September 2020 3:04 AM IST

കോ​വ​ളം​:​ സം​സ്ഥാ​ന​ത്തെ​ ​ര​ണ്ടാ​മ​ത്തെ ​ശു​ദ്ധ​ജ​ല​ത​ടാ​ക​മാ​യ​ ​വെ​ള​ളാ​യ​ണിക്കാ​യ​ലി​നെ​ ​ജൈ​വ​വൈ​വിദ്ധ്യ​ ​പൈ​തൃ​ക​ ​കേ​ന്ദ്ര​മാ​ക്കു​ന്നു.​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ നേ​രി​ടു​ന്ന​ ​ദേ​ശാ​ട​ന​ ​പ​ക്ഷി​കളു​ടെ​യും​ ​നാ​ട​ൻ​ ​മീ​നു​ക​ളു​ടെ​യും​ ​അ​പൂ​ർ​വ​ ​സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും​ ​ആ​വാ​സ​കേ​ന്ദ്ര​മാ​ണ് ​വെ​ള്ളാ​യ​ണി​ക്കാ​യ​ലും​ ​പ​രി​സ​ര​വും.​ ​ഇ​വ​യെ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നും​ ​വെ​ള്ളം​ ​മ​ലി​ന​മാ​കാ​തെ​ ​എക്കാ​ല​വും​ ​നി​ല​നി​റു​ത്തു​ന്ന​തി​നു​മാ​ണ് ​വെ​ള്ളാ​യ​ണിക്കാ​യ​ലി​നെ പൈ​തൃ​ക​ ​കേ​ന്ദ്ര​മാ​ക്കാ​ൻ​ ​സംസ്ഥാ​ന​ ​ജൈ​വ​ ​വൈ​വിദ്ധ്യ​ ​ബോ​ർ​ഡ് ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​മാ​യി​ ​ദേ​ശീ​യ​ ​ജൈ​വ​ ​വൈ​വിദ്ധ്യ​ ​ബോ​ർ​ഡി​ന്റെ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​അ​നു​സ​രി​ച്ച്,​ ​സം​സ്ഥാ​ന​ ​ജൈ​വ​ വൈ​വിദ്ധ്യ​ബോ​ർ​ഡി​ന്റെ​ ​വി​വി​ധ​ ​വി​ഭാ​ഗ​ത്തി​ലു​ള​ള​ ​വി​ദഗ്ദ്ധ​സം​ഘ​മെ​ത്തി​ ​ശാ​സ്ത്രീ​യ​ ​പ​ഠ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​നി​ ​കാ​യ​ലി​ന്റെ​ ​ച​രി​ത്രം,​ ​കാ​യ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​യ​ലി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​സ്തൃ​തി,​ ​തി​രു​വി​താം​കൂ​ർ​ ​രാ​ജ​കു​ടും​ബ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​രി​ത്രം​ ​എ​ന്നി​വ​യു​ടെ​ ​വി​വ​ര​ശേ​ഖ​ര​ണ​വും​ ​ന​ട​ത്തും.​ ​വെ​ങ്ങാ​നൂ​ർ,​ ​ക​ല്ലി​യൂ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ​കാ​യ​ൽ​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ബോ​ർ​ഡ് ​ത​യ്യാ​റാ​ക്കി​യ​ ​വി​ശ​ദ​റി​പ്പോ​ർ​ട്ട് ​ഈ​ ​ര​ണ്ട് ​പ​ഞ്ചാ​യ​ത്തി​ലെ​യും ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​പ​രി​പാ​ല​ന​ ​സ​മി​തി​ക്ക് ​സ​മ​ർ​പ്പി​ക്കും.​ ​ഇ​തി​നുശേ​ഷ​മാ​കും​ ​സ​ർ​ക്കാ​ർ​ ​വെ​ള്ളാ​യ​ണിക്കാ​യ​ലി​നെ​ ​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​പൈ​തൃ​ക​ ​കേ​ന്ദ്ര​മാ​ക്കി​ ​പ്ര​ഖ്യാ​പി​ക്കു​ക. 182​ ​ഇ​നം​ ​സ​സ്യ​ങ്ങ​ൾ,152​ ​ഇ​നം​ ​പ​ക്ഷി​ക​ൾ,​ 42​ ​ഇ​നം​ ​മീ​നു​ക​ൾ,​ ​ആ​റി​നം​ ​ഉ​ഭ​യ​ജീ​വി​ക​ൾ,​ 9​ ​ഇ​നം​ ​ഉ​ര​ഗ​ങ്ങ​ൾ,10​ ​ഇ​നം​ ​സ​സ്ത​നി​ക​ൾ,​ 60​ ​ഇ​നം​ ​ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ,​ 25​ ​ഇ​നം​ ​തു​മ്പി​ക​ൾ,​ ​കാ​യ​ലി​ലും​ ​ക​ര​യി​ലു​മാ​യി​ 20​ ​ഇ​നം​ ​പ്രാ​ണി​ക​ൾ,18​ ​ഇ​നം​ ​കാ​ർ​ഷി​ക​ ​വി​ള​ക​ളു​മാ​ണ് ​വെ​ള്ളാ​യ​ണി​ ​കാ​യ​ലി​ലും​ ​ചു​റ്റു​മു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​കാ​ണു​ന്ന​ത്.​ ​രു​ചി​യേ​റി​യ​ ​നാ​ട്ടു​മീ​നു​ക​ളു​ടെ​ ​അ​പൂ​ർ​വ​ ​ക​ല​വ​റ​യാ​ണ് വെ​ള്ളാ​യ​ണിക്കാ​യ​ൽ.