ആഡംബര കാറിൽ ചാരായ വിൽപ്പന
Thursday 03 September 2020 6:10 AM IST
ഓയൂർ: ആഡംബര കാറിൽ മദ്യ വിൽപ്പന നടത്തിയ ചെറുവക്കൽ കോട്ടക്കവിള കല്ലുവിളവീട്ടിൽ വിനോദിനെ (42) നെ പൂയപ്പള്ളി പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്നും രണ്ടര ലിറ്റർ വിദേശ മദ്യവും ഒരു ലിറ്റർ നാടൻ ചാരായവും പിടിച്ചെടുത്തു. പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.