ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് ; പബ്‌ജിയെ പടികടത്തി, 118 ആപ്പുകൾക്കു കൂടി നിരോധനം

Thursday 03 September 2020 12:00 AM IST

ന്യൂഡൽഹി: ലഡാക്കിലെ ചുഷൂൽ ഗ്രാമത്തിൽ കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം സേന പരാജയപ്പെടുത്തിയതിനു പിന്നാലെ, ജനപ്രിയ മൊബൈൽ ഗെയിമായ പബ്‌ജിയുൾപ്പെടെ ചൈനയുടെ 118 മൊബൈൽ ആപ്പുകൾ കൂടി ഐ.ടി മന്ത്രാലയം നിരോധിച്ചു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായതിനാൽ നിരോധിക്കുന്നെന്നാണ് വിശദീകരണമെങ്കിലും ആവർത്തിക്കുന്ന പ്രകോപനത്തിനുള്ള ശക്തമായ മറുപടിയാണ് നിരോധനമെന്ന് വ്യക്തം. ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള അഞ്ച് ഗെയിമുകളിലൊന്നാണ് പബ്‌ജി. ഇന്ത്യയിൽ മാത്രം 3.3 കോടിയിലധികം പേർ ഉപയോഗിക്കുന്നു.

വിദേശത്ത് സെർവറുള്ള ആപ്പുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാവുന്ന നടപടികളുടെ പേരിൽ ഐ.ടി നിയമത്തിലെ 69 എ പ്രകാരമാണ് നിരോധനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ സെന്ററിന്റെ ശുപാർശയിലാണ് നടപടി.

അതിർത്തിയിൽ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ജൂലായിൽ ടിക് ടോക് ഉൾപ്പെടെ 58 ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇവയുടെ വ്യാജ പതിപ്പുകളെയും പിന്നീട് നിരോധിച്ചു. വി ചാറ്റ്, ആലിബാബ, ഷിയോമി അനുബന്ധ ആപ്പുകളും ഇന്നലത്തെ പട്ടികയിലുണ്ട്.

നിരോധിച്ചവയിൽ പ്രധാനപ്പെട്ടവ

പബ്‌ജി മൊബൈൽ നോർദിക്, പബ്‌ജി മൊബൈൽ ലൈറ്റ്, ആപ്പ് ലോക്ക്, അലി പേ, ബൈദു, ആപൂസ്, ഫേസ് യു, കാം കാർഡ്, ഷെയർ സേവ്- ഷിയോമി, ഇൻ നോട്ട്, വൂ വീ മീറ്റിംഗ്, വി ചാറ്റ് റീഡിംഗ്, സൂപ്പർ ക്ളീൻ, സൈബർ ഹണ്ടർ, ലൂഡോ വേൾഡ്, റൈസ് ഒഫ് കിംഗ്ഡം, ഗെയിം ഒഫ് സുൽത്താൻ, ഡുവൽ സ്‌പേസ്, സക്‌സക്, മ്യൂസിക് പ്ളെയർ, എച്ച്.ഡി കാമറ, ഫോട്ടോ ഗാലറി, വെബ് ബ്രൗസർ, ലാമർ ലൗ, കാരം ഫ്രണ്ട്‌സ്, ബൈക്ക് റേസിംഗ്, റേഞ്ചേഴ്സ് ഒഫ് ഒബ്ളിവിയൻ, ഇസഡ് കാമറ, മിക്കോ ചാറ്റ്, യൗക്കു, പെൻഗ്വിൻ എഫ്.എം, മർഡറസ് പെർസ്യൂട്ട്, ടെൻസെന്റ് വാച്ച് ലിസ്‌റ്റ്, ഹുവാ ലൈവ്, വി.പി.എൻ ഫോർ ടിക് ടോക്, റൂൾസ് ഒഫ് സർവൈവൽ.

സം​ഘ​ർ​ഷ​ത്തി​ൽ​ ​ഒ​രു​ ​മ​ര​ണം?

ന്യൂ​ഡ​ൽ​ഹി​:​ ​ചു​ഷൂ​ലി​ൽ​ ​ചൈ​നീ​സ് ​ക​ട​ന്നു​ക​യ​റ്റം​ ​ത​ട​യു​ന്ന​തി​നി​ടെ​ ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ൻ​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​താ​യി​ ​വി​ദേ​ശ​ ​മാ​ദ്ധ്യ​മം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ചൈ​നീ​സ് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​വും​ ​ഇ​ക്കാ​ര്യം​ ​നി​ഷേ​ധി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​രാ​ത്രി​യു​ടെ​ ​മ​റ​വി​വു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​നീ​ക്കം​ ​മ​ല​നി​ര​ക​ളി​ൽ​ ​നി​ല​യു​റ​പ്പി​ച്ച​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​ത​ട​യു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​ഇ​ന്ത്യ​ൻ​ ​ഭാ​ഗ​ത്ത് ​ആ​ൾ​നാ​ശ​മു​ണ്ടാ​യെ​ന്ന് ​ടി​ബ​റ്റ​ൻ​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​ത്തെ​ ​ഉ​ദ്ധ​രി​ച്ചാ​ണ് ​വി​ദേ​ശ​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​യു​ടെ​ ​റി​പ്പോ​ർ​ട്ട്.

സം​ഘ​ർ​ഷാ​വ​സ്ഥ​ ​തു​ട​രു​ന്നു ​ ​ചു​ഷൂ​ൽ​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​സൈ​ന്യ​ത്തെ​ ​വി​ന്യ​സി​ച്ച് ​ഇ​ന്ത്യ ​ ​പ്ര​കോ​പ​ന​മു​ണ്ടാ​യാ​ൽ​ ​ശ​ക്ത​മാ​യി​ ​തി​രി​ച്ച​ടി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം ​ ​ഒ​ന്നി​ല​ധി​കം​ ​മേ​ഖ​ല​ക​ളി​ൽ​ ​ചൈ​ന​ ​ക​ട​ന്നു​ക​യ​റ്റ​ത്തി​ന് ​പ​ദ്ധ​തി​യി​ട്ട​താ​യി​ ​സൂ​ചന ​ ​ഇ​രു​ ​ഭാ​ഗ​ത്തെ​യും​ ​ബ്രി​ഗേ​ഡി​യ​ർ​ ​ക​മാ​ൻ​ഡ​ർ​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​ങ്ങ​ളി​ല്ല ​ ​പു​തി​യ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​ചൈ​ന​യു​ടെ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മെ​ന്ന് ​യു.​എ​സ് ​ ​റ​ഷ്യ​യി​ൽ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​മാ​രു​ടെ​ ​ഷാ​ങ്ഹാ​യി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഇ​ന്ത്യ​-​ ​ചൈ​ന​ ​ച​ർ​ച്ച​യി​ല്ല