ഫേസ്ബുക്കിലെ പുലിക്കളി ഇന്ന്

Thursday 03 September 2020 1:46 AM IST

തൃശൂർ: കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി പ്രേമികൾ ഇന്ന് ഫേസ്ബുക്കിൽ പുലിക്കളി തത്സമയം കാണും. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിലാണ് നാലോണ നാളിൽ വൈകിട്ട് മൂന്നര മുതൽ പുലിക്കളി അരങ്ങേറുന്നത്. പുലികളും വാദ്യക്കാരുമടക്കം ഇരുപതോളം പേരാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം മടകളിൽ (വീടുകളിൽ) ചുവടു വയ്ക്കുന്നത്. ഇത് ഒരുമിപ്പിച്ച് ഒരേസമയം കാണാനാകും. വീടുകളിൽ നിന്ന് പെൺപുലികളും കുട്ടിപ്പുലികളും ഇറങ്ങുമെന്നാണ് വിവരം. ഏതൊക്കെ സ്ഥലങ്ങളിലാണ് പുലിവേഷധാരികൾ ഉണ്ടാവുക എന്നത് പുറത്ത് വിട്ടിട്ടില്ല. ആൾക്കൂട്ടത്തെ ഒഴിവാക്കാനാണിത്.

കു​മ്മാ​ട്ടി​ക​ളെ​ത്തി ച​ട​ങ്ങ് ​ന​ട​ത്തി​ ​മ​ട​ങ്ങി

തൃ​ശൂ​ർ​ ​:​ ​ച​ട​ങ്ങ് ​മു​ട​ക്കാ​തെ​ ​കി​ഴ​ക്കും​പാ​ട്ടു​ക​ര​ ​വ​ട​ക്കും​മു​റി​ ​കു​മ്മാ​ട്ടി.​ ​ക​ഴി​ഞ്ഞ​ 80​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ന​ട​ന്നു​ ​വ​രു​ന്ന​ ​കു​മ്മാ​ട്ടി​ക്ക​ളി​യാ​ണ് ​ഇ​ന്ന​ലെ​ ​ച​ട​ങ്ങ് ​മാ​ത്ര​മാ​ക്കി​ ​ചു​രു​ക്കി​യ​ത്.​ ​മൂ​ന്നോ​ണ​ ​നാ​ളി​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​ക്ക് ​ര​ണ്ട് ​കു​മ്മാ​ട്ടി​ക​ൾ​ ​നാ​ഗ​സ്വ​ര​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​പ​ന​മു​ക്കും​മ്പി​ള്ളി​ ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ ​ക്ഷേ​ത്രം​ ​വ​ലം​വ​ച്ച് ​ച​ട​ങ്ങ് ​അ​വ​സാ​നി​പ്പി​ച്ചു.​ ​വ​ട​ക്കും​മു​റി​ ​വി​ഭാ​ഗം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കു​മ്മാ​ട്ടി​ ​പാ​ട്ടും​ ​ന​ട​ന്നു.​ ​പ്ര​സി​ഡ​ന്റ് ​സു​രേ​ന്ദ്ര​ൻ​ ​ഐ​നി​ക്കു​ന്ന​ത്ത്,​ ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​അ​നി​ൽ​കു​മാ​ർ,​ ​വി​പി​ൻ,​ ​ശ്ര​ജീ​ത്ത്,​ ​സു​വി​ൻ,​ ​സു​ധീ​ർ​ ,​ ​മോ​ഹ​ന​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി...