നൂറുമേനിയുമായി 'ശാന്തിവനം'
Thursday 03 September 2020 2:07 AM IST
കല്ലമ്പലം: കൊവിഡ് കാലത്ത് നൂറുമേനി വിളവെടുത്ത് ശാന്തിവനം. ഓണക്കാലത്ത് പച്ചക്കറികൾക്ക് ക്ഷാമം നേരിടുമെന്നതിനാൽ ശാന്തിവനം സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും തരിശുഭൂമികൾ ഏറ്റെടുത്ത് പച്ചക്കറി കൃഷി ചെയ്തിരുന്നു. കരവാരം പഞ്ചായത്തിലെ ചാത്തമ്പാറ പെരിഞ്ഞാട്ടുകോണത്ത് വാഴയും മരച്ചീനിയുമുൾപ്പെടെയാണ് കൃഷി ചെയ്തത്. ഉത്പന്നങ്ങൾ നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിരാലംബരായ വയോവൃദ്ധർക്ക് ഓണക്കോടിയും കൈനീട്ടവും നഷകി. നൂറോളം വയോജനങ്ങൾക്കാണ് ഓണക്കോടിയും കൈനീട്ടവും നൽകിയത്. നാടിന്റെ വിവധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി മാറുകയാണ് ശാന്തിവനം സൊസൈറ്റി.