മു​തു​കാ​ടി​ന്റെ​ ​ക​രു​ത​ലിൽ​ മ​നുവിന് പൊന്നോണം

Friday 04 September 2020 12:30 AM IST

ക​ല്ല​മ്പ​ലം​:​ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നും​ ​ചെ​ണ്ടക​ലാ​കാ​ര​നു​മാ​യ​ ​ക​ര​വാ​രം​ ​വ​ഞ്ചി​യൂ​രി​ൽ​ ​മ​നു​വും​ ​കു​ടും​ബ​വും​ ​പു​തി​യ​ ​വീ​ട്ടി​ൽ​ ​ഓ​ണ​മു​ണ്ട​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്.​ ​അ​തി​നു​ ​കാ​ര​ണ​മാ​യ​ത് ​മ​ജീ​ഷ്യ​ൻ​ ​ഗോ​പി​നാ​ഥ്‌​ ​മു​തു​കാ​ടും.​ ​സ​ര​ള​ -​ മ​ധു​ ​ദമ്പതി​ക​ളു​ടെ​ ​ര​ണ്ടു​ ​മ​ക്ക​ളി​ലൊ​രാ​ളാ​യ​ ​മ​നു​വി​നെ​ ​ചി​കി​ത്സി​ക്കാ​ൻ​ ​കു​ടും​ബം​ ​ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ​രക്താർബു​ദം​ ​ബാ​ധി​ച്ച് ​പി​താ​വു​കൂ​ടി​ ​മ​രി​ച്ച​ത്.​ ​ഇ​തോ​ടെ​ ​കു​ടും​ബം​ ​അ​നാ​ഥ​മാ​യി.​ ​ഇ​വ​രു​ടെ​ ​ദയനീയ അവസ്ഥയെ തുടർന്ന് നാ​ട്ടു​കാ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​മു​ൻ​കൈ​യെ​ടു​ത്ത് ​സ​ര​ള​യ്ക്ക് ​ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​യി​ൽ​ ​ജോ​ലി​ ​നൽകി.​ ​തു​ച്ഛ​മാ​യ​ ​വ​രു​മാ​ന​ത്തി​ൽ​ ​കു​ടും​ബം​ ​മു​ന്നോ​ട്ടു​പോ​യെ​ങ്കി​ലും​ ​ഒ​റ്റ​മു​റി​ ​ഓ​ല​പ്പു​ര​ ​ജീ​ർ​ണി​ച്ചു​ ​ത​ക​ർ​ന്ന​തി​നെ​ ​തുട​ർ​ന്ന് ​മ​നു​വി​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വീ​ട് ​വ​യ്ക്കാ​നു​ള്ള​ ​ശ്ര​മം​ ​തു​ട​ങ്ങി.​ ​പ​ക്ഷേ​ ​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​അ​തി​നി​ട​യി​ലാ​ണ് ​മാ​ജി​ക് ​പ്ലാ​ന​റ്റി​ൽ​ ​ഡി​ഫ​റ​ന്റ് ​ആ​ർ​ട്സ് ​സെ​ന്റ​റി​ലേ​ക്ക് ​കലാ​ ​വൈ​ഭ​വ​മു​ള്ള​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​കു​ട്ടി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നതറിഞ്ഞ് സ​ഹോ​ദ​രി മ​നുവി​നെ​ ​അവിടെ​ ​ചേർത്ത​ത്.​ ​മ​നു​വി​ന്റെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​യ​ ​മു​തു​കാ​ട് ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​ദു​രി​ത​ക​ഥ​ ​പ​ങ്കു​വ​ച്ചു. തുടർന്നാണ് വി​ദേ​ശ​ ​മ​ല​യാ​ളി​യാ​യ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​ന​സീ​ർ​ ​വീ​ട് ​നിർമ്മി​ച്ചു​ ​ന​ൽ​കിയത്. ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​

​സു​രേ​ന്ദ്ര​നാ​ണ് ​വീ​ടി​ന്റെ​ ​താ​ക്കോ​ൽ​ ​ദാ​നം​ ​നി​ർ​വ​ഹി​ച്ച​ത്.