സ​മ്മ​ർ​ ​ഇ​ൻ​ ​ബ​ത്‌​ല​ഹേമിന്റെ ​ 22​-ാം​ ​വ​ർ​ഷ​ത്തി​ൽ​ സിബി മലയിലും രഞ്ജിത്തും വീണ്ടും

Saturday 05 September 2020 4:38 AM IST

സൂ​പ്പർ​ഹി​റ്റാ​യ​ ​സ​മ്മ​ർ​ ​ഇ​ൻ​ ​ബ​ത്‌​ല​ഹേം​ ​റി​ലീ​സാ​യ​തി​ന്റെ​ 22​-ാം​ ​വ​ർ​ഷ​ത്തി​ൽ​ ​സി​ബി​ ​മ​ല​യി​ലും​ ​ര​ഞ്ജി​ത്തും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​സി​ബി​ ​മ​ല​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തി​ര​ക്ക​ഥാ​കൃ​ത്തി​ന്റെ​യ​ല്ല​ ​നി​ർ​മ്മാ​താ​വി​ന്റെ​ ​റോ​ളി​ലാ​ണ് ​ര​ഞ്ജി​ത്ത്.


ര​ഞ്ജി​ത്തി​ന്റെ​ ​ഗോ​ൾ​ഡ് ​കോ​യി​ൻ​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സ് ​നി​ർ​മ്മി​ച്ച​ ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ന​വാ​ഗ​ത​നാ​യ​ ​ഹേ​മ​ന്താ​ണ്.ര​ഞ്ജി​ത്തും​ ​പി.​എം.​ ​ശ​ശി​ധ​ര​നും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​പ്ര​ശാ​ന്ത് ​ര​വീ​ന്ദ്ര​നാ​ണ്.ഗോ​ൾ​ഡ് ​കോ​യി​ൻ​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ര​ഞ്ജി​ത്തും​ ​പി.​എം.​ ​ശ​ശി​ധ​ര​നും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ടി​ന്റെ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ജോ​ജു​ ​ജോ​ർ​ജ് ​ചി​ത്രം​ ​കൊ​വി​ഡ് ​-​ 19​ ​മ​ഹാ​മാ​രി​ ​കാ​ര​ണം​ ​ഷൂ​ട്ടിം​ഗ് ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സമ്മർ ഇൻ ബത് ലേഹം കൂടാതെ സി​ബി​മലയി​ൽ സംവി​ധാനം ചെയ്ത ഉസ്താദ്, മായാമയൂരം എന്നീ ചി​ത്രങ്ങളുടെ രചന നി​ർവഹി​ച്ചതും രഞ്ജി​ത്താണ്. ഷാജി​ െെകലാസുമായി​ ചേർന്ന് കൺ​ട്രി​ ടാക്കീസി​ന്റെ ബാനറി​ൽ ഉസ്താദ് നി​ർമ്മി​ച്ചതും രഞ്ജി​ത്താണ്. അനൂപ് മേനോൻ സംവി​ധായകനാകുന്ന കി​ംഗ് ഫി​ഷി​ൽ ദശരഥവർമ്മയെന്ന നായക തുല്യമായ കഥാപാത്രം അവതരി​പ്പി​ക്കുന്ന രഞ്ജി​ത്ത് മമ്മൂട്ടി​യെ നായകനാക്കി​ സന്തോഷ് വി​ശ്വനാഥ് സംവി​ധാനം ചെയ്യുന്ന വൺ​ എന്ന ചി​ത്രത്തി​ലും ഒരു പ്രധാന കഥാപാത്രത്തെ അവതരി​പ്പി​ക്കുന്നുണ്ട്.