ആരോപണങ്ങളെ മറികടക്കാനുള്ള പ്രചരണവുമായി സി.പി.എം

Saturday 05 September 2020 12:56 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിറുത്തിയും , സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികൾക്ക് വിപുല പ്രചാരം നൽകിയും തിരഞ്ഞെടുപ്പുകൾക്ക് തയാറെടുക്കാൻ സി.പി.എം. സ്വർണക്കടത്ത് മുൻനിറുത്തിയടക്കമുള്ള രാഷ്ട്രീയാരോപണ വിവാദങ്ങൾ സർക്കാരിനുണ്ടാക്കിയ പ്രതിച്ഛായാനഷ്ടം മറികടക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പരിപാടികൾക്ക് ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രൂപം നൽകി.

കോൺഗ്രസിന്റെ അക്രമരാഷ്ട്രീയചരിത്രം തുറന്നുകാട്ടുന്നതിന് ,അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ 23ന് പാർട്ടി ഏരിയാ കേന്ദ്രങ്ങളിൽ എം.എൽ.എമാരും തദ്ദേശ ജനപ്രതിനിധികളുമടക്കമുള്ളവരുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും.

നാട്ടിലെ സമാധാനാന്തരീക്ഷം കോൺഗ്രസ് തകർക്കുന്നത് വികസനത്തെ അട്ടിമറിക്കാനാണെന്ന് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താലേഖകരോട് പറഞ്ഞു. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ വച്ച് വെഞ്ഞാറമൂട്ടിൽ രണ്ട് പ്രവർത്തകരെ വെട്ടിക്കൊന്നത് കോൺഗ്രസിന്റെ അപചയമാണ്. കായംകുളത്ത് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലും കോൺഗ്രസുകാർ പ്രതികളായി. യു.ഡി.എഫും കോൺഗ്രസും എല്ലാ വിഷയത്തിലും നിഷേധാത്മക നിലപാടാണെടുക്കുന്നത്. കേരളത്തിനർഹതപ്പെട്ട ആനുകൂല്യങ്ങൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിഷേധിക്കുമ്പോൾ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുന്നു.

88ലക്ഷം കുടുംബങ്ങൾക്ക് സൗജന്യഭക്ഷ്യക്കിറ്റും, നാല് ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പും, ഭക്ഷ്യസ്വയംപര്യാപ്തതയും, 76ലക്ഷം കുടുംബങ്ങൾക്ക് സാമൂഹ്യസുരക്ഷാ പെൻഷനുമടക്കമുള്ള പദ്ധതികളോട് യു.ഡി.എഫിന്റെ നിലപാടെന്താണ്? യു.ഡി.എഫിനേക്കാൾ നല്ലത് വിശപ്പിന്റെ പ്രശ്നം കൈകാര്യം ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരാണെന്ന ചിന്ത ജനങ്ങളിൽ ശക്തിപ്പെടുന്നു. . 30,000 ഐ.ടി ബിരുദധാരികൾക്ക് തൊഴിൽ നൽകി. ഇത്തരം വിഷയങ്ങളൊന്നും ചർച്ചയാവാതിരിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ പോവാതെ വികസന അജൻഡയുമായി സർക്കാർ മുന്നോട്ട് പോകും. ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ 16000 കോടി സംസ്ഥാനത്തിന് നഷ്ടപ്പെടുമ്പോൾ കടമെടുക്കാനാണ് കേന്ദ്രം പറയുന്നത്. സംസ്ഥാന താല്പര്യത്തിനെതിരായ ബി.ജെ.പി സർക്കാരിന്റെ നീക്കത്തോട് കോൺഗ്രസ് പ്രതികരിക്കുന്നില്ല. എൽ.ഡി.എഫിന് തുടർഭരണമുറപ്പായതോടെ അതട്ടിമറിക്കാനാണ് ശിഥിലീകരണശക്തികൾ ഇറങ്ങിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ആശയവിനിമയത്തിന് ഭവനസന്ദർശനങ്ങളും കുടുംബയോഗങ്ങളും നടത്തും..

വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കുടുംബങ്ങളെ അനാഥമാക്കില്ല. എല്ലാ സഹായങ്ങളും പാർട്ടി ചെയ്യും. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പാർട്ടി വഹിക്കുമെന്നും കോടിയേരി പറഞ്ഞു.

 ജോ​സി​ന്റെ​ ​ഇ​ട​തു​ ​പ്ര​വേ​ശന സൂ​ച​ന​ ​ന​ൽ​കി​ ​സി.​പി.​എം തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​ജോ​സ് ​കെ.​മാ​ണി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ഇ​ട​തു​മു​ന്ന​ണി​ ​പ്ര​വേ​ശ​നം​ ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പി​ച്ച​ ​മ​ട്ടി​ലു​ള്ള​ ​സൂ​ച​ന​ക​ൾ​ ​പു​റ​ത്തു​വി​ട്ട് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ. യു.​ഡി.​എ​ഫി​നും​ ​ബി.​ജെ.​പി​ക്കു​മെ​തി​രാ​യി​ ​ജോ​സ് ​കെ.​മാ​ണി​ ​നി​ല​പാ​ടെ​ടു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​അ​വ​ർ​ ​വ​ഴി​യാ​ധാ​ര​മാ​വി​ല്ലെ​ന്നും,​ ​തെ​രു​വി​ലാ​കി​ല്ലെ​ന്നും​ ​ഇ​ന്ന​ലെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​കോ​ടി​യേ​രി​ ​വ്യ​ക്ത​മാ​ക്കി.​ ​ജോ​സ് ​കെ.​മാ​ണി​യോ​ട് ​നി​ഷേ​ധാ​ത്മ​ക​ ​നി​ല​പാ​ടി​ല്ല.​ ​അ​വ​ർ​ ​കൈ​ക്കൊ​ള്ളു​ന്ന​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ട് ​കൂ​ടി​ ​പ​രി​ശോ​ധി​ച്ച് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​അ​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യും. ഇ​ക്കാ​ര്യ​ത്തി​ൽ​ ​സി.​പി.​ഐ​യു​ടെ​ ​നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ​വാ​ർ​ത്താ​ലേ​ഖ​ക​ർ​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​ഓ​രോ​ ​പാ​ർ​ട്ടി​ക്കും​ ​വ്യ​ത്യ​സ്ത​ ​നി​ല​പാ​ടു​ക​ളു​ണ്ടാ​കു​മെ​ന്നും​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളും​ ​കൂ​ടി​യാ​ലോ​ചി​ച്ചാ​വും​ ​മു​ന്ന​ണി​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.​ ​സി.​പി.​എ​മ്മും​ ​സി.​പി.​ഐ​യു​മാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ശ​ക്തി.​ ​ഇ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യ​ത്തെ​ ​എ​ങ്ങ​നെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം,​ ​എ​ങ്ങ​നെ​ ​യു.​ഡി.​എ​ഫി​നെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്ത​ണംഎ​ന്നീ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​യോ​ജി​ച്ച​ ​തീ​രു​മാ​ന​മു​ണ്ടാ​വും..​നേ​ര​ത്തേ​ ​പ​ടി​യ​ട​ച്ച് ​പി​ണ്ഡം​ ​വ​ച്ച​ ​യു.​ഡി.​എ​ഫി​നി​പ്പോ​ൾ​ ​ജോ​സ് ​കെ.​മാ​ണി​ ​വേ​ണ്ട​പ്പെ​ട്ട​വ​നാ​യി.​ ​ജോ​സി​ന്റെ​ ​പി​ന്നാ​ലെ​ ​നേ​താ​ക്ക​ൾ​ ​തു​രു​തു​രാ​ ​പോ​വു​ക​യ​ല്ലേ.​ ​ജോ​സി​നോ​ട് ​എ​ന്ത് ​നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്ന​റി​യാ​ൻ​ ​മ​ല​പ്പു​റ​ത്ത് ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ ​കാ​ണാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പോ​യി​ല്ലേ.​ ​യു.​ഡി.​എ​ഫി​ലെ​ ​സൂ​പ്പ​ർ​നേ​താ​വാ​യി​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​മാ​റു​ന്നു.​ ​ഇ​ത്ര​ ​പ​രി​ഹാ​സ്യ​മാ​യ​ ​അ​വ​സ്ഥ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടോ.​ ​ജോ​സ് ​കെ.​മാ​ണി​ക്ക് ​ചി​ഹ്നം​ ​കി​ട്ടി​യ​പ്പോ​ഴാ​ണ്,​ ​ഇ​ങ്ങോ​ട്ട് ​ക​ട​ക്കാ​ൻ​ ​പ​റ്റി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​വ​ർ​ ​പി​ന്നാ​ലെ​ ​ന​ട​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ജോ​സി​ന് ​വാ​തി​ൽ​ ​തു​റ​ക്കി​ല്ലെ​ന്ന് ​പി.​ജെ.​ ​ജോ​സ​ഫ് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ആ​ ​സ്ഥി​തി​ക്ക് ​ജോ​സും ജോ​സ​ഫും​ ​ഒ​രു​മി​ച്ച് ​യു.​ഡി.​എ​ഫി​ലു​ണ്ടാ​കി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​യി​-​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.