ബംഗളുരു കലാപം ആസൂത്രിത മതകലാപമെന്ന് റിപ്പോർട്ട്
Saturday 05 September 2020 2:57 AM IST
ബംഗളൂരു: ബംഗളൂരു കലാപം ആസൂത്രിത മതകലാപമായിരുന്നുവെന്ന് സർക്കാരിതര സംഘടനയായ സിറ്റസൺസ്‍ ഫോർ ഡെമോക്രസിയുടെ വസ്‍തുതാ റിപ്പോർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഹിന്ദുക്കൾ കൂട്ടമായി താമസിക്കുന്ന മേഖലകളാണ് കലാപകാരികൾ ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. കലാപത്തെക്കുറിച്ച് പ്രാദേശികവാസികളിൽ ചിലർക്ക് അറിയാമായിരുന്നെന്നും ഇവർ അത് വെളിപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. എസ്.ഡി.പി.ഐ, പി.എഫ്‍.ഐ എന്നിവയ്ക്ക് കലാപത്തിൽ പങ്കുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
റിട്ട. മുൻ ജില്ലാ ജഡ്‍ജി ശ്രീകാന്ത് ഡി. ബാബലാഡിയാണ് സമിതിയുടെ അദ്ധ്യക്ഷൻ. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മദൻ ഗോപാൽ, ഐ.എഫ്‍.എസ് ഓഫീസർ ആർ.രാജു എന്നിവരും സംഘടനയിലുണ്ട്.