ഇന്നലെ 477 പേർക്ക് കൊവിഡ്
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 477 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 30ന് മരണമടഞ്ഞ അമരവിള സ്വദേശി രവിദാസ് (69),വിഴിഞ്ഞം സ്വദേശി ശബരിയാര് (65),വെഞ്ഞാറമൂട് സ്വദേശി സുലജ (56) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ 4971 രോഗികളാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇന്നലെ 445 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.18 പേരുടെ ഉറവിടം കണ്ടെത്താനായില്ല. രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ഒൻപത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.10 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. പൂജപ്പുര സെൻട്രൽ ജയിലിൽ 17 പേർക്കും രോഗം സ്ഥിരീകരിച്ചു. 426 പേർ രോഗമുക്തി നേടി. കക്കോട്,മണക്കാട്,നെടുമങ്ങാട്, മൈലക്കര,പാപ്പനംകോട്, പട്ടം,തിരവല്ലം, താന്നിമൂട്, ഉച്ചക്കട, പേരയം, ബാലരാമപുരം,മുട്ടത്തറ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്തത്. പുതുതായി 1298 പേർ കൂടി രോഗനിരീക്ഷണത്തിലായി.1384 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 322 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 446 പേരെ ഡിസ്ചാർജ് ചെയ്തു.
നിരീക്ഷണത്തിലുള്ളവർ 21,465
വീടുകളിൽ 17,396
ആശുപത്രികളിൽ 3,457
കൊവിഡ് കെയർ സെന്ററുകളിൽ 612
പുതുതായി നിരീക്ഷണത്തിലായവർ 1,298