മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ

Sunday 06 September 2020 12:18 AM IST

കല്ലമ്പലം: മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കരവാരം തലവിളമുക്ക് കൊക്കോടംകുന്ന് ഷിബിന മൻസിലിൽ നിസാർ (41) അറസ്റ്റിലായി. പെൺകുട്ടി ആടിനെ മേയ്ക്കാൻ പോകുന്ന പുരയിടത്തിൽ, പോത്തിനെ മേയ്ക്കാനായി വരുന്ന ഇയാൾ സൗഹൃദം നടിച്ച് പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെ കുളിമുറിയിലും ഇയാളുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞില്ല. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗർഭിണിയാണെന്നറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാൾ വിവാഹിതനാണ്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, അനിൽ ആർ.എസ്, എ.എസ്.ഐ ഷാജി, ഗ്രേഡ് സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.